Madhya Pradesh Bypoll

മധ്യപ്രദേശ് ബിജെപിയില്‍ സിന്ധ്യ പത്താമത്, കാലുമാറി എത്തിയവന്റെ കുതികാല് വെട്ടുന്നത് കണ്ടോ എന്ന് കോണ്‍ഗ്രസ്; താരങ്ങളിലില്ലാതെ പ്രജ്ഞ

മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാരിനെ താഴെയിറക്കി ബിജെപിയിലേക്ക് കൂറുമാറിയ സിന്ധ്യയെ ആയുധമാക്കി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി പുറത്തിറക്കിയ താര പ്രചാരകരുടെ ലിസ്റ്റില്‍ പത്താമതായാണ് കോണ്‍ഗ്രസില്‍നിന്നെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള കോണ്‍ഗ്രസിന്റെ പ്രചരണം.

തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ 30 താരപ്രചാരകരുടെ പേരുകളാണ് ബിജെപി നല്‍കിയത്. ജ്യോതിരാദിത്യ സിന്ധ്യയെ പത്താം സ്ഥാനത്തേക്ക് നീക്കിയും ഭോപാലില്‍നിന്നുള്ള ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറിന് ഇടം നല്‍കാതെയുമാണ് ബിജെപിയുടെ ലിസ്റ്റ്.

‘ജ്യോതിരാദിത്യ സിന്ധ്യയെ ഉപയോഗിച്ച് സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്കോ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോ അധികം ബുദ്ധിമുട്ടേ
ട്ടി വന്നില്ല. പക്ഷേ, താരപ്രചാരകരുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ സിന്ധ്യയെ വെറും പത്താമനാക്കി’, കോണ്‍ഗ്രസിന്റെ മീഡിയ സെല്‍ വൈസ് പ്രസിഡന്റ് ഭപേന്ദ്ര ഗുപ്ത പറഞ്ഞു. മധ്യപ്രദേശിലെ സിന്ധ്യ പ്രഭാവം അവസാനിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിന്ധ്യയെ പൊതുവേദികളില്‍ പോലും കാണാനില്ലെന്നും 2018ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തലപ്പത്തുണ്ടായിരുന്ന ആള്‍ക്ക് ഇപ്പോള്‍ ബിജെപിയില്‍ പത്താം സ്ഥാനം മാത്രമാണുള്ളതെന്നും കോണ്‍ഗ്രസ് നേതാവ് നരേന്ദ്ര സലൂജയും പരിഹസിച്ചു. ബിജെപിയില്‍ സിന്ധ്യയുടെ അവസ്ഥയെന്താണെന്ന് നോക്കൂ എന്നും അദ്ദേഹം പറഞ്ഞു.

ഭോപാല്‍ എംപി പ്രജ്ഞയെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൂടാതെ സിന്ധ്യ ക്യാമ്പിലുള്ള ആരും ബിജെപി പട്ടികയില്‍ ഇടം നേടിയിട്ടില്ലെന്നും സലൂജ
ചൂണ്ടിക്കാട്ടി.

ബിജെപി സംസ്ഥാന നേതാവ് വിഡി ശര്‍മ്മ, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, വിനയ് സഹസ്ത്രബുദ്ധ, നരേന്ദ്ര സിങ് തോമര്‍, ഫാഗ്ഗന്‍ സിങ് കുലസ്‌തെ, കൈലാഷ് വിജയവര്‍ഗ്യ, ധര്‍മ്മേന്ദ്ര പ്രധാന്‍, ഉമ ഭാരതി എന്നിവരാണ് ബിജെപിയുടെ താരപ്രചാരക പട്ടികയിലുള്ളത്.