ഗായകനായി എം ജയചന്ദ്രന്‍; പാടുന്നത് യുവ സംഗീത സംവിധായകന് വേണ്ടി

സംഗീത സംവിധാനം കൊണ്ടും ആലാപനം കൊണ്ടും മലയാളികളെ അതിശയിപ്പിച്ച എം ജയചന്ദ്രന്‍ യുവ സംഗീത സംവിധായകന് വേണ്ടി ഗാനം ആലപിച്ചിരിക്കുകയാണ്. ഇതാദ്യമായാണ് ജയചന്ദ്രന്‍ മറ്റൊരാളുടെ സംഗീതത്തില്‍ ആലപ്പിക്കുന്നത്. പ്രശാന്ത് മോഹന്‍ എം.പി എന്ന യുവ സംഗീത സംവിധായകന് വേണ്ടിയാണ് അദ്ദേഹം പാടിയത്.

ഗാനം കംപോസ് ചെയ്തതിന് ശേഷം വാട്ട്‌സപിലൂടെയാണ് പ്രശാന്ത് ജയചന്ദ്രന് ഗാനം കൈമാറിയത്. സംഗീതം കേട്ട ഉടന്‍ തന്നെ ‘നൈസ് സോംഗ്, നൈസ് മെലഡി ഞാന്‍ ഇത് പാടാം’ എന്ന് അദ്ദേഹം മറുപടി അയക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച്ച കൊച്ചിയിലെ സ്റ്റുഡിയോയില്‍ എത്തി റെക്കോഡിങ് പൂര്‍ത്തിയാക്കിയത്.

ദൈവത്തിന് നന്ദി 🙏❤ ചില കാര്യങ്ങൾ നമ്മൾ സ്വപ്നം കാണാറുണ്ട്. നടക്കില്ല എന്നറിയാം എങ്കിലും കാണാറുണ്ട്. പക്ഷെ നമ്മുടെ ആഗ്രഹം…

Posted by Prasanth Mohan MP on Sunday, 15 November 2020

എത്രയും വേഗം പ്രേക്ഷകരിലേക്ക് ഗാനം എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. മീശ മീനാക്ഷി എന്ന ശ്രദ്ധേയമായ ഷോട്ട്ഫിലീമിന്റെ സംവിധായകന്‍ ദിവാകൃഷ്ണ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനമാണ് ജയചന്ദ്രന്‍ പാടിയത്. വിനായക് ശശി കുമാറാണ് ഗാനത്തിന്റെ രചയ്താവ്.

അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ ‘അടി പൂക്കാറ്റെ’ എന്ന ഗാനത്തിലൂടെയാണ് പ്രശാന്ത് മോഹന്‍ ശ്രദ്ധേയനാവുന്നത്. ജയചന്ദ്രന് പുറമെ പ്രശാന്തിന്റെ വിജയ് യേശുദാസ് ആലപിച്ച ഗാനവും പുറത്തിറങ്ങാനുണ്ട്.

Latest News