യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്‍എസ്എസ് കാര്യവാഹക്;തങ്ങളെ പരിഗണിച്ചില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ചെറുതുരുത്തി: തൃശൂര്‍ വള്ളത്തോള്‍ നഗര്‍ പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്‍എസ്എസ് കാര്യവാഹക്. പഞ്ചായത്തിലെ 11 ാം വാര്‍ഡിലാണ് സംഭവം.

ആര്‍എസ്എസ് കാര്യവാഹക് ആയിരുന്ന രാജേഷ് പന്നിയടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇതിനെതിരെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവരില്‍ പലരേയും വെട്ടിവിരത്തിയാണ് ആര്‍എസ്എസ് കാര്യവാഹകിന് സീറ്റ് നല്‍കിയതെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.

മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, ആര്‍എസ്എസ് എന്നീവര്‍ ചേര്‍ന്ന് കോണ്‍ഗ്രസ് സീറ്റുകള്‍ തട്ടിയെടുത്തുമെന്നും ഇതോടെ തങ്ങള്‍ പുറത്തായെന്നുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി.

Latest News