കുവൈത്തില്‍ സന്ദര്‍ശന വിസയിലെത്തി കലാവധി കഴിഞ്ഞവര്‍ തിരിച്ച് പോകണം; നിബന്ധന തൊഴില്‍ വിസയിലെത്തിയവര്‍ക്കും ബാധകം

കുവൈത്ത്: സന്ദര്‍ശന വിസയിലെത്തി കാലാവധി കഴിഞ്ഞവര്‍ നവംബര്‍ 30ന് മുമ്പായി രാജ്യവിടണം. മറ്റു വിസകളിലെത്തി കാലാവധി കഴിഞ്ഞവര്‍ക്കും നിബന്ധന ബാധകമാണ്.

തൊഴില്‍ വിസയില്‍ കുവൈത്തില്‍ എത്തുകയും താത്കാലിക താമസം നവംബര്‍ 30ന് അവസാനിക്കുന്നവര്‍ക്കും നിയമം ബാധകമാണ്. ഇവര്‍ ഈ മാസം മുപ്പതിനകം താമസ രേഖ സംബന്ധിച്ച വിവരങ്ങള്‍ പുതുക്കി നിയമ വിധേയം ആക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഇവര്‍ക്കും കുവൈത്ത് വിടേണ്ടി വരും.

തൊഴില്‍ വിസയില്‍ ഇവിടെ എത്തി യവരുടെ സ്‌പോണ്‍സര്‍മാര്‍ തങ്ങളുടെ ജീവനക്കാരുടെ താമസ രേഖ നിയമപരമാക്കുന്നതിനും അവ പുതുക്കുന്നതിനും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ആയ WWW.MOI.GOV.KW മായി ബന്ധപ്പെടണം. അല്ലത്ത പക്ഷം കുടിയേറ്റ വിഭാഗത്തില്‍ നേരിട്ടു ബന്ധപ്പെടാവുന്നതുമാണെന്നാണ് അറിയിപ്പില്‍ പറയുന്നത്.

Latest News