Editor's Hour

‘ഉമ്മന്‍ ചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാകാന്‍ കെ എം മാണി നീക്കം നടത്തി’; വിഎസും വെളിയവും സമ്മതം നല്‍കിയെന്ന് വെളിപ്പെടുത്തല്‍

2013ല്‍ ഉമ്മന്‍ ചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാകാന്‍ കെ എം മാണി നീക്കം നടത്തിയെന്ന് പി സി ജോര്‍ജിന്റേയും ഫ്രാന്‍സിസ് ജോര്‍ജിന്റേയും വെളിപ്പെടുത്തല്‍. പി ജെ ജോസഫ് ഈ നീക്കത്തെ പിന്തുണച്ചെന്ന് പി സി ജോര്‍ജ് പറഞ്ഞു. കെ എം മാണിയും സിപിഐഎമ്മിലെ ഇപ്പോഴത്തെ ഏറ്റവും മുതിര്‍ന്ന നേതാക്കളും കോലിയക്കോട് നാരായണന്‍ നായരുടെ വസതിയില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്താന്‍ നിശ്ചയിച്ചിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സിപിഐ നേതാവ് വെളിയം ഭാര്‍ഗവനും ഈ ധാരണയ്ക്ക് അനുകൂലമായി നിന്നു. രാവിലെ ഒമ്പതരയ്ക്കായിരുന്നു കൂടിക്കാഴ്ച്ച നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജോസ് കെ മാണിയുടെ ഇടപെടലില്‍ ആ കൂടിക്കാഴ്ച്ച നടന്നില്ല.

യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്നും അതില്‍ തനിക്ക് കേന്ദ്ര ഇരുമ്പുരുക്ക് മന്ത്രാലയത്തില്‍ സഹമന്ത്രിസ്ഥാനം ലഭിക്കുമെന്നും ജോസ് പ്രതീക്ഷിച്ചിരുന്നു. തന്റെ കേന്ദ്രമന്ത്രി സ്ഥാനത്തിന് മാണിയുടെ മുന്നണിമാറ്റം തടസമാകാതിരിക്കാന്‍ ജോസ് പിതാവ് മുഖ്യമന്ത്രിയാകാനുള്ള നീക്കത്തെ അട്ടിമറിക്കുകയാണുണ്ടായത്.

പി സി ജോര്‍ജ്

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്ത് നടന്ന ഈ നീക്കത്തിന്റെ തിരിച്ചടിയാണ് ബാര്‍ കോഴ കേസിലൂടെ ഉണ്ടായത്. വി എസിനേയും വെളിയത്തേയും കണ്ടപ്പോള്‍ കൂടെ താനും ഉണ്ടായിരുന്നു. കാര്യങ്ങള്‍ മാറി മറിഞ്ഞത് ഒറ്റ ദിവസം കൊണ്ടാണെന്നും പൂഞ്ഞാര്‍ എംഎല്‍എ പ്രതികരിച്ചു.

https://www.facebook.com/reporterlive/videos/715591252640122

Latest News