Covid 19 Kerala

‘രോഗമുക്തി നിരക്ക് ഏറ്റവും മികച്ചത് കേരളത്തില്‍’; കേന്ദ്രമന്ത്രിയുടെ പ്രസ്താവനയില്‍ വിശദീകരണവുമായി കെകെ ശൈലജ

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തേക്കുറിച്ചുള്ള കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തെ വിമര്‍ശിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് പരിശോധന കുറഞ്ഞതുകൊണ്ട് അപകടം ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് വെന്റിലേറ്ററുകളുടെ കുറവ് ഉണ്ടെന്നുള്ളത് തെറ്റായ പ്രചരണമാണ്. എന്തെങ്കിലും അപാകത സംഭവിച്ചിരുന്നെങ്കില്‍ മരണ നിരക്ക് ഉയര്‍ന്നേനെയെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

ശാസ്ത്രീയമായിട്ടാണ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. ഒക്ടോബര്‍ മാസം മരണ നിരക്ക് 0.34 ശതമാനം മാത്രമാണ്. രോഗമുക്തി നിരക്ക് ഇന്ത്യയില്‍ ഏറ്റവും മികച്ചത് കേരളത്തിലാണ്.

ആരോഗ്യമന്ത്രി

covid-19

K K Shailaja Teacher द्वारा इस दिन पोस्ट की गई रविवार, 18 अक्तूबर 2020

കേന്ദ്രആരോഗ്യ മന്ത്രി നല്‍കിയത് മുന്നറിയിപ്പാണ്. കേരളത്തില്‍ ഓണക്കാലത്ത് ജനങ്ങള്‍ ഒത്തുകൂടിയത് കോവിഡ് വ്യാപനത്തിന് കാരണമായി. ഇന്ത്യയില്‍ ഒരുപാട് ഉത്സവങ്ങളും മറ്റും വരാനിരിക്കെ ഇത് മുന്നറിയിപ്പായി കാണണം. കേരളം മികച്ച പ്രവര്‍ത്തനം ആണ് നടത്തുന്നതെന്ന് കേന്ദ്രആരോഗ്യ മന്ത്രി പറഞ്ഞെന്നും കെകെ ശൈലജ ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

Latest News