കൊവിഡില്‍ ചിത്രീകരണം ആരംഭിച്ച് തിയ്യേറ്ററുകളിലെത്തിയ ആദ്യ ഇന്ത്യന്‍ സിനിമയായി ഖാലിദ് റഹ്മാന്റെ ലവ്; മികച്ച പ്രതികരണം നേടുന്നു

കൊവിഡ് കാലത്ത് ചിത്രീകരണം ആരംഭിച്ച് തിയ്യേറ്ററുകളിലെത്തിയ ആദ്യ ഇന്ത്യന്‍ സിനിമയായിരിക്കുകയാണ് ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ലവ്.
ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഗള്‍ഫിലെ തിയ്യേറ്ററുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

ഒക്ടോബര്‍ 15ന് തിയ്യേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെ കുറിച്ച് പലരും പങ്കുവെച്ചു.

'ലൗ' തീയറ്ററില്‍ നിന്നും കണ്ട ശേഷം ദുബായില്‍ നിന്നും RJ അമലിന്റെ റിവ്യു 🙏#LOVE #KhalidRahman #AshiqUsmanProductions #UAE #MovieReview

Shine Tom Chacko द्वारा इस दिन पोस्ट की गई शुक्रवार, 16 अक्तूबर 2020

ഉണ്ടക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ലവ് ഗോള്‍ഡന്‍ സിനിമയാണ് അറബ് രാജ്യങ്ങളില്‍ ചിത്രം റിലീസിനെത്തിക്കുന്നത്. വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം യക്സന്‍ ഗാരി പെരേര, നേഹ നായര്‍. പ്രോജക്ട് ഡിസൈനര്‍ ബാദുഷ.

ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആഷിഖ് ഉസ്മാനാണ്. ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയ അഞ്ചാം പാതിരക്ക് ശേഷമാണ് ആഷിഖ് ഉസ്മാന്‍ ഈ ചിത്രത്തിലേക്കെത്തുന്നത്.

Latest News