‘സംവരണ തത്വത്തെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണത്തെ താന്‍ അനുകൂലിക്കുന്നു എന്ന പ്രചരണം വ്യാജം’; നിയമനടപടി സ്വീകരിക്കുമെന്ന് കനി കുസൃതി

ഭരണഘടനാപരമായ സംവരണ തത്വത്തെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണത്തെ താന്‍ അനുകൂലിക്കുന്നു എന്ന പ്രചരണം വ്യാജമാണെന്ന് നടി കനി കുസൃതി. ആ വ്യാജ പ്രചരണത്തില്‍ തന്റെ വിദ്യാഭ്യാസം സംബന്ധിച്ച് എഴുതിയിരിക്കുന്നതെല്ലാം വ്യാജമാണെന്നും കനി കൃസൃതി പറഞ്ഞു.

തന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായ് തന്റെ പേരില്‍ ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളുന്നതാണെന്നും കനി കുസൃതി പറഞ്ഞു. സാമ്പത്തിക സംവരണത്തെ കനി പിന്തുണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കനിയുടെ പ്രതികരണം.

കനിയുടെ പ്രതികരണം പൂര്‍ണ്ണരൂപം

സംവരണത്തെ എതിര്‍ത്തും സാമ്പത്തിക അടിസ്ഥാനത്തില്‍ ഭരണഘടനാപരമായ സംവരണ തത്വത്തെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണത്തെ ഞാന്‍ അനുകൂലിക്കുകയും ചെയ്യുന്നു എന്ന തരത്തില്‍ ഒരു വ്യാജ സ്റ്റെറ്റ്‌മെന്റ് എന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായ് സുഹ്യത്തുകള്‍ ശ്രദ്ധയില്‍പ്പെടുത്തി. ആ വ്യാജ സ്റ്റേറ്റ്‌മെന്റില്‍ എന്റെ വിദ്യാഭ്യാസം സംബന്ധിച്ച് എഴുതിയിരിക്കുന്നതെല്ലാം തന്നെ വസ്തുതാ വിരുദ്ധമാണ്. എന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായ് എന്റെ പേരില്‍ ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളുന്നതാണ്.

Latest News