IPL 2020

റണ്ണൊഴുക്ക് തടഞ്ഞ് കോഹ്ലിയും സംഘവും; പത്തില്‍ ധോണി മടങ്ങി; പോരാട്ടം പിടിച്ചുനിര്‍ത്തിയത് തുടരെ വീണ വിക്കറ്റുകള്‍

ചെന്നൈയ്ക്ക് 170 വിജയലക്ഷ്യം കുറിച്ചിട്ട് ആര്‍സിബി ക്രീസുവിട്ടു. ആര്‍സിബി ക്യാപ്റ്റന്‍ കളിക്കാന്‍ മറന്നോ എന്ന സ്ഥിരം വിമര്‍ശനങ്ങള്‍ക്ക് പക്ഷേ ഇന്നത്തെ കളിയില്‍ നിശബ്ദരാകേണ്ടിവന്നു. 169 ല്‍ നാലുവിക്കറ്റുമായി ആര്‍സിബി പടിയിറങ്ങുമ്പോള്‍ 52 പന്തില്‍ നിന്ന് 90 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ്ലി ക്രീസിലുണ്ടായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ശക്തമായ തുടക്കമിട്ടാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ബാറ്റ് കൈമാറിയിരിക്കുന്നത്. മുന്‍നിരയില്‍ തന്നെ ശക്തനായ ആരോണ്‍ ഫിഞ്ചിനെ നഷ്ടപ്പെട്ടപ്പോള്‍ പതറുമെന്ന് പേടിച്ച ആരാധകരെക്കൂടി അത്ഭുതപ്പെടുത്തിയായിരുന്നു ഇന്നത്തെ ആര്‍സിബിയുടെ പ്രകടനം.

മുന്‍ കളികളില്‍ നിന്ന് വ്യത്യസ്തമായി ഫോമില്‍ തന്നെ പൊരുതുന്ന സിഎസ്‌കെയ്ക്ക് പക്ഷേ തുടക്കത്തില്‍തന്നെ വാട്ട്‌സനെയും ഡ്യൂപ്ലെസിസിനേയും നഷ്ടമായി. പോയിന്റ് പട്ടികയുടെ താഴത്തെ പകുതിയില്‍ നില്‍ക്കുന്ന സിഎസ്‌കെക്ക് ഒരോ മത്സരവും നിര്‍ണ്ണായകമായി തുടരുമ്പോള്‍ മറുവശത്ത്, ഇന്ന് രാത്രി മറ്റൊരു വിജയം പ്രതീക്ഷിക്കാവുന്ന പ്രകടനവുമായി ആര്‍സിബി.

പതിമൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ അമ്പട്ടി റായിഡു-ജഗദീശന്‍ കൂട്ടുകെട്ട് ചെന്നൈക്ക് പ്രതീക്ഷ നല്‍കുന്ന പ്രകടനം തന്നെ കാഴ്ചവയ്ക്കുകയായിരുന്നു. ഇരുവരുടെയും ബാറ്റുകള്‍ ബൗണ്ടറികള്‍ കണ്ടെത്തുന്നതില്‍ നിന്ന് പിന്മാറാതെ നില്‍ക്കുമ്പോള്‍ ജഗദീശന്‍ പുറത്ത്.

സിക്‌സില്‍ പ്രതീക്ഷ നല്‍കി വന്ന ധോണിയ്ക്ക് ചഹലിന്റെ പന്തില്‍ വീഴേണ്ടി വന്നു. പത്ത് റണ്‍സില്‍ ക്യാപ്റ്റന്‍ മടങ്ങി.എഡ്ജിന് ശ്രമിച്ച് പാളി സാം കുറാനും. ക്യാപ്റ്റന് പിന്നാലെ മടങ്ങി 17ാം ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടം. ചെന്നൈയ്ക്ക് ക്രീസിലുറച്ചു നില്‍ക്കാനായില്ല.

അവസാന ഓവറുകളില്‍ പിടിവിട്ട് ചെന്നൈ. ഡ്വയ്ന്‍ ബ്രാവോ 19ാം ഓവറില്‍ ഗാലറിയിലേക്ക്.

പോസിറ്റിവിറ്റി തുണച്ചില്ല. വിരാട് കോഹ്ലിയുടെ 90 ന്റെ തിളക്കം നിലനിര്‍ത്തുന്നതില്‍ ആര്‍സിബി ബൗളര്‍മാര്‍ വിജയിച്ചു. 20 ഓവര്‍ അവസാനിക്കുമ്പോള്‍ 37 റണ്‍സിന്റെ വിജയം റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിന്. ചഹലും ക്രിസ്സ് മോറിസും വാഷിംഗ്ടണ്‍ സുന്ദറും വീഴ്ത്തുന്നതില്‍ മുന്നില്‍. ആര്‍സിബി-169/4 സിഎസ്‌കെ-132/8

Latest News