IPL 2020

രണ്ട് ബോളില്‍ 27 റണ്‍സ്; ലുങ്കിയെ എടുത്തുടുത്ത് ആര്‍ച്ചര്‍

രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിനിടെ അപൂര്‍വ്വ റണ്‍മഴ. ചെന്നൈ താരം ലുങ്കി എന്‍ഗിഡിയുടെ രണ്ട് ബോളില്‍ നിന്ന് ജോഫ്ര ആര്‍ച്ചര്‍ അടിച്ചെടുത്തത് 24 റണ്‍സ്. ദക്ഷിണാഫ്രിക്കന്‍ താരം രണ്ട് ബോള്‍ നേരെ എറിയാന്‍ ശ്രമിച്ചതിനിടെ 27 റണ്‍സ് രാജസ്ഥാന് കിട്ടി. രണ്ട് നോബോളും ഒരു വൈഡും നാല് സിക്‌സും ഉള്‍പ്പെടെയാണിത്. ഒരോവറില്‍ എന്‍ഗിഡി 30 റണ്‍സാണ് ആകെ വഴങ്ങിയത്. എട്ട് ബോളില്‍ നിന്ന് 27 റണ്ണുമായി ആര്‍ച്ചര്‍ പുറത്താകാതെ രാജസ്ഥാന്‍ സ്‌കോര്‍ 200 കടത്തി. നാല് ഓവറില്‍ 56 റണ്‍സ് വിട്ടുകൊടുത്ത എന്‍ഗിഡി തന്നെയായിരുന്നു രാജസ്ഥാന്റെ പ്രധാന ഇര.

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് സ്‌കോര്‍ ചെയ്തത്. സഞ്ജു സാംസണ്‍ നടത്തിയ വെടിക്കെട്ടാണ് ആദ്യപകുതിയിലെ മറ്റൊരു ഹൈലൈറ്റ്. 32 ബോളില്‍ നിന്ന് സഞ്ജു 74 റണ്‍സ് നേടി. ഒമ്പത് സിക്‌സും ഒരു ഫോറും അടങ്ങുന്നതാണ് മലയാളി താരത്തിന്റെ ഇന്നിങ്‌സ്. സ്റ്റീവ് സ്മിത്ത് 47 പന്തില്‍ നിന്ന് 69 റണ്‍സ് അടിച്ചെടുത്തു. സാം കറന്‍ 33 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 31 റണ്‍സ് വഴങ്ങി ചാഹര്‍ ഒരു വിക്കറ്റ് കരസ്ഥമാക്കി.

Latest News