IPL 2020

വിജയം കൈവരിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: ധോണിയുടെ തിരിച്ച് വരവില്‍ പ്രതീക്ഷ അര്‍പ്പിച്ച് ആരാധകര്‍

ഐപിഎല്‍ മാച്ചില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വിജയം കൈവരിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ടോസ് കിട്ടിയ ധോണി ബാറ്റിംഗിനായി ആദ്യം മുംബൈയെ അയച്ചു. എന്നാല്‍ 4 ഓവറില്‍ 46 റണ്‍സില്‍ നില്‍ക്കെ രോഹിത് ശര്‍മ്മ 12 റണ്‍സ് മാത്രമെടുത്ത് മടങ്ങി. തൊട്ടടുത്ത ഓവറില്‍ ഡിക്കോക്കും മടങ്ങിയതോടെ മുംബൈ ഏതാണ്ട് പ്രതീക്ഷ കൈവെടിഞ്ഞ അവസ്ഥയിലായി.

92 സ്‌ക്കോര്‍ ആയപ്പോള്‍ സൂര്യകുമാര്‍ യാഥവും പുറത്തായി. ഫീള്‍ഡിംഗ് പ്രകടനങ്ങള്‍ കളിയില്‍ നിര്‍ണ്ണായക മാറ്റം വരുത്തുമെന്ന് ഒറ്റ ഓവറുകൊണ്ട് ഡു പ്ലസിസ് കാട്ടിത്തന്നൂ. ജഡേജ എറിഞ്ഞ പതിനാലാം ഓവറില്‍ മുംബൈ ടീമിന്റെ ടോപ് സ്‌കോറര്‍ സൗരഭ് തിവാരിയെ ബൗണ്ടറി ലൈനില്‍ വച്ച് അത്യുഗ്ര ക്യാച്ചിലൂടെ ഡു പ്ലസിസ് പുറത്താക്കി.

വമ്പന്‍ ക്രിക്കറ്റര്‍മാരൊക്കെ കളി മറന്നപ്പോള്‍ കാര്യങ്ങള്‍ എല്ലാം വളരെ വേഗത്തിലായി. 20 ഓവറില്‍ 162 റണ്‍സിനു മുംബൈയെ ഒതുക്കി. ശേഷം 163 റണ്‍സ് വിജയലക്ഷ്യവുമായി ചെന്നൈ കളി തുടങ്ങി. എന്നാല്‍ 6 റണ്‍സ് മാത്രം എടുത്ത് ഓപ്പണര്‍മാര്‍ പുറത്തായി.

പക്ഷെ ഇതിലൊന്നും തളരാന്‍ സിഎസ്‌കെ തയാറായിരുന്നില്ല. പിന്നീട് വന്ന അമ്പാട്ടി റായിഡു, ഡു പ്ലസിസുമെത്ത് ചെന്നൈയെ നയിച്ചു. പതിയെ തുടങ്ങിയ ഇരുവരും പിന്നീട് കാഴ്ച്ച വെച്ചത് തകര്‍പ്പന്‍ പ്രകടനമായിരുന്നു. ജസ്പ്രീത് ബുമ്രയുള്‍പ്പടെയുള്ളവരെ തകര്‍ത്തടിച്ച റായുഡു 33 ബോളില്‍ അര്‍ധ സെഞ്ചറിയും നേടി.

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനോട് സെമിഫൈനലിലുണ്ടായ തോല്‍വിക്കുശേഷം മത്സരത്തിനിറങ്ങിയിട്ടില്ലാത്ത ധോണി ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം നല്‍കിക്കൊണ്ട് ക്യാപ്റ്റന്‍ ക്രീസില്‍ ഇറങ്ങിയെങ്കിലും റണ്‍സെടുക്കേണ്ടി വന്നില്ല. നാല് ബോള്‍ അവശേഷിക്കെ അഞ്ച് വിക്കറ്റിനു ആദ്യ ഐപിഎല്‍ വിജയം ചെന്നൈ കൈവരിച്ചു.

Latest News