Meet The Editors

‘അമ്മയുടെ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ഭാവനയുണ്ടാകില്ല’; മരിച്ചവര്‍ തിരിച്ചുവരാത്തതുപോലെയെന്ന് ഇടവേള ബാബു

താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന ഉണ്ടാകില്ലെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു. നിലവിലെ അവസ്ഥയില്‍ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചുപോയ ആളുകള്‍ തിരിച്ചുവരില്ലല്ലോ. അതുപോലെയാണിതെന്നും ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയില്‍ പറഞ്ഞു.
അമ്മയുടെ ദിലീപ് മുന്‍പ് നിര്‍മ്മിച്ച മള്‍ട്ടി സ്റ്റാര്‍ ചിത്രം ട്വന്റി ട്വന്റിയില്‍ പ്രധാന കഥാപാത്രമായി ഭാവനയുണ്ടായിരുന്നു. എന്നാല്‍ പുതിയ ചിത്രത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഭാവനയുണ്ടാകില്ലെന്നും അംഗത്വമില്ലാത്തതാണ് ഇതിന് കാരണമെന്നുമാണ് വാദം.

Latest News