എന്റെ സുഹൃത്ത് സിതാറാം യെച്ചൂരി ഈ ക്രൂരതീരുമാനങ്ങളെ എങ്ങനെ ന്യായീകരിക്കും ?;പുതിയ പൊലീസ് നിയമതിനെതിരെ ചിദംബരം

സംസ്ഥാന സാര്‍ക്കരിന്റെ പുതിയ പോലീസ് നിയമത്തിനെതിരെ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ  പി ചിദംബരം  രംഗത്ത് വന്നു. എങ്ങനെയാണ് ഇത്തരത്തിലുള്ള നിഷ്ഠൂരമായ തീരുമാനങ്ങളെ തന്റെ ‘സുഹൃത്ത്’ യെച്ചൂരി ന്യായീകരിക്കുന്നതെന്നാണ്  പി ചിദംബരം ട്വിറ്ററിലൂടെ  ചോദിച്ചത് .

എന്റെ സുഹൃത്ത് സീതാറാം യെച്ചുരി എങ്ങനെ

  ക്രൂര തീരുമാനങ്ങളെ പ്രതിരോധിക്കും ? ചിദംബരം ട്വീറ്റ് ചെയ്തു

 സംസ്ഥാന സര്‍ക്കെരിനെതിരെയും  അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു .അപ്കീര്‍ത്തികരമെന്ന്‍  പറയപ്പെടുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രസിദ്ധപ്പെടുതുന്ന്വര്‍ക്ക്  അഞ്ചു വര്‍ഷം തടവുശിക്ഷ  വ്യവസ്ഥ ചെയ്യുന്ന കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ നിയമം ഞെട്ടിക്കുന്നതാണെന്നാണ് ചിദംബരം ട്വിറ്ററില്‍ കുറിച്ചത്  .

മാധ്യമങ്ങളിലൂടെയോ സോഷ്യല്‍ മീഡിയയിലൂടെയോ   അപകീര്ത്തികരവും ഭീഷണിപ്പെടുത്തുന്ന തും അപമാനിക്കുന്നതുമായ വാര്‍ത്തകളോ പോസ്റ്റുകളോ  നിര്‍മിക്കുകയോ  പങ്കുവയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയുന്നവര്‍ക്ക് അഞ്ചു വര്ഷം തടവു ശിക്ഷയോ 10000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്നതാണ് പുതുതായി കൂട്ടിച്ചേര്‍ ത്തിരിക്കുന്ന 118 എ എന്ന വകുപ്പ്. പ്രധാനമായും ഈ വകുപ്പ് സോഷ്യല്‍ മീഡിയയെയാണ് ഉന്നം വെക്കുന്നത്.സ്തീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍   സോഷ്യല്‍ മീഡിയയില്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം .പുതിയ നിയമം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഇത് മാധ്യമ സ്വാതന്ത്യത്തെ അപകടപ്പെടുത്തുമെന്നും വിമര്‍ശനമുണ്ട് . പുതിയ നിയമപ്രകാരം അപകീര്ത്തികരമെന്നു പോലീസിനു തോനുന്ന പോസ്റ്റുകള്‍ക്ക് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കാന്‍ സാധിക്കും.   

Latest News