‘ഹരിചന്ദന മലരിലെ’; ഹരീഷ് ശിവരാമന്റെ പുതിയ കവര്‍ സോങ് കേള്‍ക്കാം

ഹരീഷ് ശിവരാമന്റെ ആലാപന ശൈലി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ഹരീഷ് തന്റെ പുതിയ കവര്‍ സോങ് പുറത്തുവിട്ടിരിക്കുകയാണ്. മഞ്ജു വാര്യരുടെ കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലെ ‘ഹരിചന്ദന മലരിലെ’ എന്ന ഗാനത്തിന്റെ കവറുമായാണ് ഹരീഷ് ഇത്തവണ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്.

കണ്ണെഴുതി പൊട്ടും തൊട്ടിലെ ഗാനങ്ങള്‍ സിനിമ പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഹരിചന്ദന മലരിലെ എന്ന പാട്ടിന്റെ ഈണവും, ഭംഗിയും ഒട്ടും കുറയാതെ തന്നെയാണ് ഹരീഷ് കവര്‍ ചെയ്തിരിക്കുന്നത്. ഹരീഷ് ആലപിച്ച ഗാനത്തിലെ കോറസ് പാടിയിരിക്കുന്നത് സായ് മാളവികയും, കൃതി സൗന്തറുമാണ്. ആര്‍.ആര്‍ വിഷ്ണുവാണ് കവറിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

കണ്ണെഴുതി പൊട്ടും തൊട്ടിലെ ഗാനത്തിന് സംഗീതം നല്‍കിയത് എംജി രാധകൃഷ്ണനാണ്. കാവാലം നാരായണ പണിക്കരാണ് രചയിതാവ്. എംജി ശ്രീകുമാറാണ് ‘ഹരിചന്ദന മലരിലെ’ എന്ന ഗാനം ആലപിച്ചത്. മഞ്ജു വാര്യറുടെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ് കണ്ണെഴുതി പൊട്ടും തൊട്ട്.

Latest News