ഫൈവ്സ്റ്റാര്‍ സംസ്‌കാരം ഉപേക്ഷിക്കാതെ കോണ്‍ഗ്രസ് രക്ഷപ്പെടില്ല; ഗുലാം നബി ആസാദ്

സ്വന്തം പാര്‍ട്ടിക്കെതിരെ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഫൈവ് സ്റ്റാര്‍ സംസ്‌കാരം ഉപേക്ഷിക്കാതെ കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്നാണ് വിമര്‍ശനം. താഴെ തട്ടില്‍ ബന്ധം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളെല്ലാവരും തോല്‍വികളെ കുറിച്ച് ആശങ്കയിലാണ്. പ്രത്യേകിച്ച് ബീഹാറിലെയും ഉപതെരഞ്ഞെടുപ്പ് തോല്‍വികളും.താന്‍ നേൃത്വതത്തെ കുറ്റപ്പെടുത്തുന്നില്ല. തങ്ങളുടെ നേതാക്കളുടെ താഴെ തട്ടിലുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

ഫൈവ് സ്റ്റാര്‍ സംസ്‌കാരം കൊണ്ട് തെരഞ്ഞെടുപ്പുകള്‍ വിജയിക്കാനാവ്വില്ല. ഇപ്പോഴത്തെ ഒരു പ്രശ്‌നമെന്താണെന്ന് വെച്ചാല്‍ ഒരു നേതാവിന് മത്സരിക്കാന്‍ ഒരു സീറ്റ് കിട്ടിയാല്‍ ആദ്യം ചെയ്യുന്നത് ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ബുക്ക് ചെയ്യുക എന്നതാണ്. പരുക്കനായ സാഹചര്യങ്ങളിലൂടെ സഞ്ചരിക്കാന്‍ അവര്‍ തയ്യാറല്ല. ഫൈവ് സ്റ്റാര്‍ സംസ്‌കാരം ഉപേക്ഷിക്കാതെ, ഒരാള്‍ക്ക് തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

Latest News