Indian Football

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ കാള്‍ട്ടണ്‍ ചാപ്മാന്‍ അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടണ്‍ ആന്റണി ചാപ്മാന്‍ അന്തരിച്ചു (49). ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്വാട്‌സ് ഇന്റര്‍നാഷണല്‍ അക്കാദമി ഫുട്‌ബോള്‍ അക്കാദമി പരിശീലകനായിരുന്നു.

1995-2001 കാലത്ത് ഇന്ത്യന്‍ മധ്യനിരയിലെ സജീവസാന്നിധ്യമായിരുന്നു ചാപ്മാന്‍. ഈസ്റ്റ് ബംഗാള്‍, ജെസിറ്റി മില്‍സ് ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 1997-98 സീസണില്‍ എഫ്‌സി കൊച്ചി താരമായിരുന്നു. സന്തോഷ് ട്രോഫിയില്‍ കര്‍ണാടക, പഞ്ചാബ്, പശ്ചിമബംഗാള്‍ ടീമുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങിയിരുന്നു.

Latest News