ദീപാവലി ആശംസകളുമായി ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ്

ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവകര്‍ക്കായി ആശംസകളറിയിച്ച് യുഎഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആയിരുന്നു അദ്ദേഹം ആശംസകള്‍ നേര്‍ന്നത്.

ദീപാവലി ദിനത്തില്‍ നാം തെളിയിക്കുന്ന ദീപത്തിന്റെ പ്രകാശം നല്ലൊരു നാളയയിലേക്ക് നമ്മെ നയിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്. ഗ്ലോബല്‍ വില്ലേജില്‍ വര്‍ണ്ണാഭമായ ആഘോഷങ്ങളാണ് തയ്യറായിരിക്കുന്നത്. നവംബര്‍ 21 വരെ നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങളാണ് ദുബൈയില്‍ ഒരുക്കിയിരിക്കുന്നത്.