വാണിജ്യ സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കി ദുബൈ; നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് പിഴയും താക്കീതും

കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച എട്ട് സ്ഥാപനങ്ങള്‍ക്ക് കൂടി പിഴ ചുമത്തി ദുബൈ ധനമന്ത്രാലയം. മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്ന പതിമൂന്നു സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു.

ധനമന്ത്രാലയം വ്യാഴാഴ്‌ച്ച നടത്തിയ പരിശോധനയില്‍ 643 വാണിജ്യ സ്ഥാപനങ്ങള്‍ കൃത്യമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. അതേസമയം കഴിഞ്ഞ ബുധനാഴ്‌ച്ച നടത്തിയ പരിശോധനയില്‍ 17 വാണിജ്യ സ്ഥാപനങ്ങള്‍ക്കാണ് പിഴ ചുമത്തിയിരുന്നത്. ജീവനക്കാര്‍ മാസ്‌ക് ധരിക്കാതെ ജോലിയില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു പിഴ ചുത്തിയത്.

ഇതുകൂടാതെ സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്ന സ്റ്റിക്കറുകള്‍ പതിപ്പിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും താക്കീത് നല്‍കിയിരുന്നു. ഇങ്ങനെ പ്രവര്‍ത്തിച്ച 15 സ്ഥാപനങ്ങള്‍ക്കാണ് ധനമന്ത്രാലയം താക്കീത് നല്‍കിയത്.

Latest News