Covid 19 Kerala

‘ഹര്‍ഷ് വര്‍ധന്‍ എന്ന രാഷ്ട്രീയക്കാരന് എന്തും പറയാം’; കേന്ദ്ര ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന ആരോഗ്യവകുപ്പ്

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ വിമര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന ആരോഗ്യവകുപ്പ്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ പരാമര്‍ശം അങ്ങേയറ്റം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ രംഗത്തെത്തി. ഹര്‍ഷ് വര്‍ധന്‍ എന്ന രാഷ്ട്രീയക്കാരന് എന്തും പറയാം. പക്ഷെ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയാണ് പറയുന്നതെങ്കില്‍ അത് കൃത്യമായി പഠിച്ചിട്ടു വേണം പറയാന്‍. അദ്ദേഹം പറഞ്ഞത് അങ്ങേയറ്റം തെറ്റായ കാര്യമാണ്. സംശയമുണ്ടെങ്കില്‍ ഐസിഎംആറിലെ നിങ്ങളുടെ ശാസ്ത്രജ്ഞരോട് ചോദിക്കണമെന്നും സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മഹാമാരിയെ നേരിടുമ്പോഴെങ്കിലും വിലകുറഞ്ഞ രാഷ്ട്രീയം മാറ്റിവെയ്ക്കുക.

ഡോ. മുഹമ്മദ് അഷീല്‍

Harsh Vardhan എന്ന രാഷ്ട്രീയക്കാരന് എന്തും പറയാം but കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയാണ് പറയുന്നതെങ്കിൽ അത് കൃത്യമായി…

Mohammed Asheel द्वारा इस दिन पोस्ट की गई रविवार, 18 अक्तूबर 2020

വരുത്തിയ വന്‍ വീഴ്ച്ചകള്‍ക്ക് കേരളം വില നല്‍കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. ആരംഭഘട്ടത്തില്‍ കേരളം കൊവിഡ് വ്യാപനത്തെ പിടിച്ചുനിര്‍ത്തിയിരുന്നു. പക്ഷെ, അതിന് ശേഷം രോഗവ്യാപനം വര്‍ധിച്ചു. വീഴ്ച്ചകള്‍ വരുത്തിയതിന് കേരളം വിലനല്‍കുകയാണെന്നും ഹര്‍ഷവര്‍ധന്‍ കുറ്റപ്പെടുത്തി. സണ്‍ഡേ സംവാദ് പരിപാടിക്കിടെയായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രതികരണം.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷത്തിനോട് (74,94551) അടുത്തു. കൊറോണ ബാധിച്ച് ഇതുവരെ 11,4031 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61871 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 1033 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ട് ലക്ഷം പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്.

Latest News