Agri Bills

നെസ്‌കഫേ ബ്ലെന്‍ഡ് 37ന് പന്ത്രണ്ടായിരം രൂപ, കര്‍ഷകന് കാപ്പിക്കുരുവിന് കിട്ടുന്നത് 131, സ്വര്‍ണ്ണത്തരി ചേര്‍ത്തോ?: വിജൂ കൃഷ്ണന്‍

നെസ്ലെ ബ്ലെന്‍ഡ് 37 ഒരു കിലോയ്ക്ക് 11,990 രൂപയാണ് വില. 42 ശതമാനം ഡിസ്‌കൗണ്ടിട്ട് ആമസോണ്‍ 6990 രൂപയ്ക്ക് വില്‍ക്കുന്നു. കര്‍ഷകര്‍ക്ക് ഒരു കിലോ കാപ്പിക്കുരുവിന് കിട്ടുന്നത് 131 രൂപ. നെസ്ലേ മുന്തിയ ഇനം കാപ്പിക്കുരു ഉപയോഗിക്കുകയും പ്രത്യേക സംസ്‌കരണം നടത്തുകയും മറ്റ് ചെലവുകള്‍ കൂടി ഉള്‍പ്പെടുത്തുകയും ചെയ്താലും എങ്ങനെയാണ് ഇത്രയും വൃത്തികെട്ട ലാഭം കിട്ടുക? കര്‍ഷകര്‍ക്ക് ഇത്രയും കുറഞ്ഞ തുക ലഭിക്കുക. ഇതില്‍ 37 ശതമാനം സ്വര്‍ണത്തരി ചേര്‍ത്തിട്ടുണ്ടോ? ഇന്നലെ നടന്ന വെബ്ബിനാറില്‍ ഞാന്‍ ഉന്നയിച്ച ചോദ്യമാണത്. നമ്മുടെ സഖാക്കള്‍ തമിഴില്‍ അതൊരുപോസ്റ്ററാക്കി മാറ്റി.

നിര്‍മ്മാണച്ചെലവും ഉല്‍പന്നത്തിന്റെ വിലയും തമ്മില്‍ ചെറിയ ബന്ധമേ ഉള്ളൂ എന്നാണ് വിമര്‍ശകരില്‍ ഒരാള്‍ അവകാശപ്പെട്ടത്. പരസ്യത്തിനായും വിതരണശൃംഖല സ്ഥാപിക്കാനും ചെടികള്‍ നിര്‍മ്മിച്ചെടുക്കാനും ചില്ലറ വിതരണത്തിനുമെല്ലാമായി വലിയൊരു തുക ചെലവാക്കുന്നുണ്ട് എന്നാണ് അദ്ദേഹത്തിന്റെ വാദം. കമ്പനികള്‍ക്ക് കുറച്ച് ദശാബ്ദങ്ങളോളം നഷ്ടം സഹിക്കേണ്ടിവരാറുണ്ടെന്നും അവകാശപ്പെടുകയുണ്ടായി. കേവലമായ വാദങ്ങള്‍ ഉന്നയിക്കരുതെന്ന ഉപദേശം കൂടി തന്നാണ് അദ്ദേഹം വിമര്‍ശനം അവസാനിപ്പിച്ചത്. 131 രൂപയും 11,990 രൂപയും. ഇത്രയും വലിയ വ്യത്യാസത്തിന് എന്തെങ്കിലും സാധൂകരണമുണ്ടോ? ലോക്ഡൗണ്‍ കാലത്ത് കോര്‍പറേറ്റ് മേഖലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഇളവുകളും പാരിതോഷികങ്ങളും ഇത്തരം വിമര്‍ശകര്‍ സൗകര്യപൂര്‍വ്വം മറക്കുന്നു.

സഖാവ് വിജൂ കൃഷ്ണൻ Vijoo Krishnan സംസാരിക്കുന്നു…. കർഷക ദ്രോഹ ബില്ലുകളെക്കുറിച്ച് , വരാൻ പോകുന്ന പോരാട്ടങ്ങളെ കുറിച്ച്….. (deferred live).

Sreejith Sivaraman द्वारा इस दिन पोस्ट की गई मंगलवार, 22 सितंबर 2020

അദാനി, അംബാനി, വാള്‍മാര്‍ട്ട് പോലുള്ള കോര്‍പറേറ്റ് കമ്പനികളുടെ കാരുണ്യത്തിന് കര്‍ഷകരെ വിട്ടുകൊടുക്കുകയാണ് നരേന്ദ്ര മോഡി നയിക്കുന്ന ബിജെപി സര്‍ക്കാര്‍. കര്‍ഷകരുടെ വിളകള്‍ക്ക് മെച്ചപ്പെട്ട വില ഉറപ്പുവരുത്തുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

അസംസ്‌കൃത വസ്തുക്കളുടെ അറുതിയില്ലാത്ത ഒഴുക്കിലേക്ക് എത്തിക്കുന്ന, കടിഞ്ഞാണില്ലാത്ത അവസരങ്ങളിലും അനന്തമായ ലാഭത്തിലും മാത്രം താല്‍പര്യമുള്ളവര്‍ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി ചിത്രീകരിക്കപ്പെടുന്നു. പാവപ്പെട്ടവര്‍ക്കും ദുര്‍ബലജനവിഭാഗങ്ങള്‍ക്കും വേണ്ടി ഇക്കൂട്ടര്‍ ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് കര്‍ഷകര്‍ക്ക് അറിയാം. പക്ഷെ, അടിസ്ഥാനപരമായി ഈ കോര്‍പറേറ്റുകള്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ തന്നെ സന്തുഷ്ടരാണ്. കര്‍ഷകരുടെ അവസ്ഥയില്‍ ആത്മാര്‍ത്ഥതയില്ലാത്ത ഈ ദു:ഖ പ്രകടനവും എല്ലാ ദുരിതങ്ങളില്‍ നിന്നും വിടുവിക്കുമെന്ന രക്ഷക വേഷംകെട്ടലും ഇനി ഫലിക്കാന്‍ പോകുന്നില്ല.

(ഓള്‍ ഇന്ത്യാ കിസാന്‍ സഭയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ് ലേഖകന്‍)

https://www.facebook.com/photo?fbid=2705520529766628&set=pcb.2705520559766625

Latest News