IPL 2020

ഇനി ശ്രദ്ധ ബാറ്റിംഗിന്; വിമര്‍ശനങ്ങള്‍ക്കിടെ ക്യാപ്റ്റന്‍ സ്ഥാനം ഇയാന്‍ മോര്‍ഗന് കൈമാറി ദിനേശ് കാര്‍ത്തിക്ക്

വിമര്‍ശനങ്ങള്‍ക്കിടെ കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സിന്റെ ക്യാപറ്റന്‍ സ്ഥാനം ഇയാന്‍ മോര്‍ഗന് കൈമാറി ദിനേശ് കാര്‍ത്തിക്ക്. നെറ്റ് റൈഡേഴ്‌സിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയായിരുന്നു പ്രഖ്യാപനം.

ഇനികൂടുതല്‍ ശ്രദ്ധ ബാറ്റിംഗില്‍ കേന്ദ്രീകരിക്കാനും ടീമിന് മികച്ച പ്രകടനം നല്‍കാനുമാണ്‌ തീരുമാനമെന്ന് ദിനേശ് കാര്‍ത്തിക്ക് പറഞ്ഞു. മുബൈ ഇന്ത്യന്‍സുമായുള്ള മത്സരം നടക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേയാണ് പ്രഖ്യാപനം.

‘കാര്‍ത്തിക്കും മോര്‍ഗനും വളരെ മികച്ച പ്രകടനമാണ് ഈ സീസണില്‍ കാഴ്ചവച്ചത്. അതിനാല്‍ തന്നെ ഫലത്തില്‍ ഇത് ഒരു സ്ഥാനം വെച്ചുമാറ്റം മാത്രമാണ് കൊല്‍ക്കത്ത സിഇഒ വെങ്കി മൈസൂര്‍ ട്വിറ്ററില്‍ കുറിച്ചു. നിലവില്‍ ഏഴ് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ നാല് മത്സരങ്ങള്‍ ജയിച്ച് നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. ഈ മത്സരങ്ങളില്‍ നിന്ന് 108 റണ്‍സാണ് ദിനേശ് കാര്‍ത്തിക്ക് നേടിയിട്ടുള്ളത്.

കാര്‍ത്തിക്കിന്റേത് മോശം ബാറ്റിംഗ് പ്രകടനമാണെന്ന് തുര്‍ച്ചയായി വിമര്‍ശനങ്ങളുയരുന്നതിനിടെയാണ് കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ദിനേശ് കാര്‍ത്തിക്ക് കൈമാറുന്നത്. കൊല്‍ക്കത്തയുടെ വൈസ് ക്യാപ്റ്റനായിരുന്ന മോര്‍ഗന്‍ 2019 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റനായിരുന്നു.

Latest News