Local Body Election

വനിതാ സംവരണ വാര്‍ഡില്‍ ഡമ്മി പത്രിക നല്‍കി സിപിഐഎം പുരുഷ സ്ഥാനാര്‍ത്ഥി; നോമിനേഷന്‍ തള്ളി വരണാധികാരി

വനിതാ സംവരണ വാര്‍ഡില്‍ ഡമ്മിയായി പത്രിക സമര്‍പ്പിച്ച സിപിഐഎം പുരുക്ഷ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി. മലപ്പുറം വട്ടംകുളത്താണ് സംഭവം. വട്ടംകുളം പഞ്ചായത്തിലെ വനിതാ സംവരണ വാര്‍ഡിലാണ് പുരുഷനായ സിപിഐഎം പ്രവര്‍ത്തകന്‍ പത്രിക നല്‍കിയത്. സൂക്ഷ്മ പരിശോധന നടത്തിയ വരണാധികാരി പത്രിക തള്ളി.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. ഇതിനോടകം 3130 പത്രികകളാണ് തള്ളിയത്. ഇന്നലെ രാത്രി ഇലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണിത്. ഇത് അന്തിമം അല്ലെന്നും ജില്ലകളില്‍ നിന്നുള്ള പൂര്‍ണ വിവരങ്ങള്‍ ലഭ്യമായതിന് ശേഷം മാത്രമേ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകൂയെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ പറഞ്ഞു.

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേയും സൂക്ഷ്മ പരിശോധന ഫലം വെബ്‌സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. സൂക്ഷ്മ പരിശോധന നടത്തിയ ശേഷം ഫോറം ആറ് പൂരിപ്പിച്ച് വരണാധികാരികള്‍ അതത് ജില്ലാ കളക്ടര്‍ക്കും അവിടെ നിന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലുമാണ് എത്തേണ്ടത്.

Latest News