Local Body Election

പാര്‍ട്ടിവിട്ട നേതാവ് ദളിതനല്ലെന്ന് സിപിഐഎം; ആരോപണം പാര്‍ട്ടിയുടെ സംവരണ വാര്‍ഡില്‍ മത്സരിച്ചയാള്‍ക്കെതിരെ

കൊല്ലം: പാര്‍ട്ടിവിട്ട പ്രവര്‍ത്തകന് നേരെ ആരോപണങ്ങളുയര്‍ത്തി സിപിഐഎം. കൊല്ലത്ത് പാര്‍ട്ടി വിട്ട പ്രാദേശിക നേതാവിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്. സിപിഐഎം നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശ പത്രിക വരണാധികാരികള്‍ തള്ളി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംവരണ വാര്‍ഡില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായിരുന്ന പ്രാദേശിക നേതാവ് പ്രദീപിനെതിരെയാണ് പാര്‍ട്ടി പരാതി നല്‍കിയിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് പ്രദീപ് സിപിഐഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ സംവരണ വാര്‍ഡില്‍ ഇദ്ദേഹത്തെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെയാണ് പ്രതീപ് ദളിത് വിഭാഗക്കാരനല്ലെന്നും പ്രദീപിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നുമുള്ള ആരോപണങ്ങളുയര്‍ത്തി പാര്‍ട്ടി പരാതി നല്‍കിയിരിക്കുന്നത്.

മകളുടെ പഠനാവശ്യത്തിനായി പ്രദീപ് കളക്ടറേറ്റില്‍ സമര്‍പ്പിച്ച രേഖകള്‍ എത്തിച്ചാണ് സിപിഐഎം പ്രവര്‍ത്തകര്‍ പത്രിക തള്ളാന്‍ നീക്കം നടത്തിയത്. മകള്‍ക്ക് പഠനാനുകൂല്യം നിഷേധിച്ച ഘട്ടത്തില്‍ പ്രദീപ് കളക്ടറേറ്റില്‍നിന്നുള്ള രേഖകള്‍ ഉള്‍പ്പെടുത്തി പ്രദീപ് പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. പരാതിക്കൊപ്പമുണ്ടായിരുന്ന ഊ രേഖകള്‍ ഉപയോഗിച്ചാണ് സിപിഐഎം നീക്കം നടത്തുന്നതെന്ന് പ്രദീപ് പറയുന്നു. താന്‍ മണ്ണാര്‍ സമുദായക്കാരനാണെന്ന് തഹസില്‍ദാരുടെ ഉത്തരവുണ്ടെന്നും പ്രദീപ് പറഞ്ഞു.

Latest News