‘സിപിഐഎം ആഘോഷിക്കുന്നത് താഷ്‌കന്റ് ഗ്രൂപ്പിന്റെ ശതാബ്ദി’; പോരുമുറുക്കി സിപിഐ

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിലാണ് സിപിഐഎം. എന്നാല്‍, സിപിഎമ്മിനെതിരെ വലിയ സൈബര്‍ പ്രചാരവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഐ. നൂറാം വാര്‍ഷികം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേതല്ല, മറിച്ച് താഷ്‌ക്കെന്റ് ഗ്രൂപ്പിന്റെ ശതാബ്ദി മാത്രമാണ് ആഘോഷിക്കുന്നതെന്ന് സിപിഐ പരിഹസിച്ചു.

താഷ്്‌ക്കെന്‍് ഗ്രൂപ്പിന്റെ ശതാബ്ദി എന്ന അടിക്കുറിപ്പോടെയുള്ള പ്രൊഫൈല്‍ ഫോട്ടോ ക്യാമ്പയിനുമായി സിപിഐ സൈബര്‍ വിങ് രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന നേതാക്കള്‍ പോലും ഇത്തരത്തില്‍ ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ മാറ്റം വരുത്തി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നൂറു വയസെന്ന് സിപിഎം നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റിയതിന് പിന്നാലെയായിരുന്നു ഇത്.

1920 ഓഗ്‌സറ്റ് 17ന് താഷ്‌ക്കെന്റിലാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവിയെന്നാണ് സിപിഐഎം പറയുന്നത്. എന്നാല്‍ 1925 ഡിസംബര്‍ 26ല്‍ കാണ്‍പൂരിലാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവിയെന്നാണ് സിപിഐ വാദം. പിളര്‍പ്പിന് മുമ്പ് തന്നെ രൂപീകരണ വര്‍ഷം 1925 ആണെന്ന് കേന്ദ്ര കമ്മറ്റി അംഗീകരിച്ചതാണെന്നാണ് സിപിഐ ചൂണ്ടിക്കാണിക്കുന്നത്. ഈ വര്‍ഷം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമെന്ന് സിപിഐഎം പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ വിപിഐ വിയോജിപ്പ് അറിയിച്ചിരുന്നു.

എന്നാല്‍ പ്രകടമായ രീതിയില്‍ സൈബര്‍ ഇടങ്ങളില്‍ പ്രചരണമാരംഭിച്ചത് ഇപ്പോഴാണ്. കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവനയോടെയാണ് സിപിഐ വിയോജിപ്പ് ശക്തമായി പ്രകടിപ്പിക്കാന്‍ തുടങ്ങിയത്.

സിപിഐ നിര്‍വാഹകസമിതി അംഗം മുല്ലക്കര രക്തനാകരന്‍ ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടിയുടെ സൈബര്‍ പ്രചാരണത്തില്‍ പങ്കെടുത്തു. പിന്നാലെ അണികളും ഇത് ഏറ്റെടുക്കുകയായിരുന്നു.

Latest News