‘കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിനുണ്ടായത് വലിയ വീഴ്ച്ച’; ആരോപണവുമായി കേന്ദ്ര ആരോഗ്യമന്ത്രി

കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച്ചയുണ്ടായെന്ന വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍. കേരളം വരുത്തിയ വീഴ്ച്ചയില്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ രോഗത്തെ പിടിച്ച് നിര്‍ത്താന്‍ കേരളത്തിന് സാധിച്ചിരുന്നു. എന്നാല്‍ പിന്നീട് വന്നത് വലി യ വീഴ്ച്ചകളായിരുന്നുവെന്ന വിമര്‍ശനമാണ് കേന്ദ്രം നടത്തിയിരിക്കുന്നത്.

‘സണ്‍ഡേ സംവാദ്’ പരിപാടിയിലൂടെയാണ്‌ കേരളത്തെ വിമര്‍ശിച്ചിരിക്കുന്നത്. ഈ ഭാഗവും പരിപാടിയുടെ ഉള്‍പ്പെടുത്തികൊണ്ടായിരുന്നു പരിപാടിയുടെ ടീസര്‍ പുറത്തിറക്കിയത്.

സംസ്ഥാനത്ത് ഇതുവരെ മൂന്ന് ലക്ഷത്തിലേറെ പേര്‍ക്കാണ്് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. സമ്പര്‍ക്ക ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ പ്രതിദിന രോഗബാധിതരുടെ എണ്ണം 10,000 മുകളില്‍ എത്തിയിരുന്നു. ശനിയാഴ്ച 9016 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്.

Latest News