ആ അത്ഭുത നിര്‍മ്മാണ വൈഭവം ഇനിയില്ല; ബുര്‍ജ് ഖലീഫയുടെ നിര്‍മ്മാണ കമ്പനി പ്രവര്‍ത്തനം നിര്‍ത്തുന്നു

ബുര്‍ജ് ഖലീഫ് നിര്‍മ്മാണ സ്ഥാപനമായ അറബ്‌ടെക് ഹോള്‍ഡിംഗ് പിജെഎസ്സി പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനമായി. ഓഹരിയുടമകള്‍ നേരിടേണ്ടി വരുന്ന നഷ്ടങ്ങള്‍ കണക്കിലെടുത്താണ് നീക്കം. കടം കൂടിയതിനെ തൂടര്‍ന്ന് യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ സ്ഥാപനത്തെ പിരിച്ചുവിടാന്‍ ഓഹരിയുടമകള്‍ വോട്ടുചെയ്യുകയായിരുന്നു.

മറ്റുമാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് കമ്പനി ഈ തീരുമാനത്തിലെത്തിയതെന്ന് കമ്പനി വക്താവറിയിച്ചു. സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് കമ്പനി പിരിച്ചുവിട്ട് ഗ്രൂപ്പുമായുള്ള ബന്ധം അവസാനിപ്പിക്കുവാനും അറബ്‌ടെക് ഹോള്‍ഡിംഗ് ഓഹരിയുടമകള്‍ വോട്ടു ചെയ്തതായും കമ്പനി വക്താവ് കൂട്ടിച്ചേര്‍ത്തു.

അറബ്‌ടെക്കിന്റെ തീരുമാനം യുഎഇയിലെ മറ്റുവിതരണക്കാരെയും സഹ കരാറുകാരെയും സാരമായി തന്നെ ബാധിക്കുമെന്നാണ് കരുതുന്നത്. പദ്ധതിയിലുള്ള കാലതാമസവും ലാഭവിഹിതത്തിലെ കുറവും കുറച്ചു വര്‍ഷങ്ങളായി നിര്‍മ്മാണ കമ്പനികളെ വലക്കുകയായിരുന്നു.

Latest News