ബാര്‍ക്കോഴ കേസ്; രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി തേടണോ എന്നതില്‍ സംശയം

രമേശ് ചെന്നിത്തലക്കെതിരായ ബാര്‍ കോഴ ആരോപണത്തില്‍ അന്വേഷണം ആരംഭിക്കാന്‍ ഗവര്‍ണറുടെ അനുമതി വോണോയെന്ന കാര്യത്തില്‍ സംശയം. രമേശ് ചെന്നിത്തല കോഴപ്പണം കൈപ്പറ്റി എന്ന് പറയുന്ന സമയത്ത് അദ്ദേഹം മന്ത്രിയോ പ്രതിപക്ഷ നേതാവോ ആയിരുന്നില്ല എന്നാതാണ് ആശയകുഴപ്പത്തിന് കാരണം. സര്‍ക്കാരിന്റെ അപേക്ഷ ലഭിച്ചാലും രമേശ് ചെന്നിത്തലക്കെതിരെയുളള അന്വേഷണത്തിന് വിജിലല്‍ ഗവര്‍ണറുടെ നിയമോപദേശം തേടാനാണ് സാധ്യത.

ബാര്‍ കോഴ ഇടപാടില്‍ അന്ന് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല ഒരു കോടി രൂപയും എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബു 50 ലക്ഷവും മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ 25 ലക്ഷവും ബാറുടമകളില്‍ നിന്ന് കൈപ്പറ്റിയെന്നാണ്‌ ബാറുടമകളില്‍ ഒരാളായ ബിജു രമേശ് ആരോപിച്ചത്. കെ എം മാണിക്കെതിരായ കോഴയാരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി പത്ത് കോടി വാഗ്ദാനം ചെയ്‌തെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കണം എന്നാണ് വിജിലന്‍സിന്റെ ആവശ്യം. എന്നാല്‍ ജനപ്രതിനിധി ആല്ലാതിരുന്ന ആള്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ ഗവര്‍ണറുടെ അനുമതി വേണോയെന്ന കാര്യത്തില്‍ രാജ്ഭവന് സംശയമുണ്ട്.

അഴിമതി നിയമന നിരോധന നിയമ ഭേദഗതി പ്രകാരം ജനപ്രതിനിധികള്‍ക്കെതിരെ നടത്തുന്ന അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. രമേശ് ചെന്നിത്തല പണം വാങ്ങിയെന്ന് പറയുന്ന സമയത്ത് അദ്ദേഹം മന്ത്രിയായിരുന്നില്ല. രാഷ്ട്രിയപ്രേരിത നീക്കമാണ് സര്‍ക്കാരിന്റെത് എന്ന് ആരോപിച്ച് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

ബിജു രമേശ് ഉയര്‍ത്തിയ ആരോപണം വിജിലല്‍സ് മുന്‍പ് അന്വേഷിക്കുകയും അതില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയും ചെയ്തതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. രമേശ് ചെന്നിത്തല നല്‍കിയ ഈ കത്തും കൂടി പരിഗണനയിലെടുത്തും നിയമോപദേശം തേടിയുമാണ് സര്‍ക്കാരിന്റെ ആവശ്യത്തില്‍ ഗവര്‍ണര്‍ നടപടി എടുക്കുക.

Latest News