‘മോഹന്‍ലാലുമൊത്തുള്ള ആക്ഷന്‍ രംഗം പുറത്തുവന്നെങ്കില്‍’; താണ്ഡവത്തിലെ ഡിലീറ്റഡ് സീനിനേക്കുറിച്ച് ബാബു ആന്റണി

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് നഷ്ടമായ ഒരു രംഗത്തെക്കുറിച്ചുള്ള ഓര്‍മ പങ്കുവച്ച് ബാബു ആന്റണി. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ഷാജി കൈലാസിന്റെ താണ്ഡവത്തില്‍ നിന്ന് ഒഴിവാക്കിയ രംഗത്തെക്കുറിച്ചാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്. ചിത്രത്തില്‍ സൂഫി വേഷത്തിലെത്തിയ ബാബു ആന്റണിയ്ക്ക് ക്ലൈമാക്‌സ് രംഗത്ത് മോഹന്‍ലാലുമൊത്ത് ഒരു രംഗമുണ്ടായിരുന്നു. ചിത്രത്തിന്റെ അവസാന ഭാഗത്ത് മോഹന്‌ലാലുമായി കൈകോര്‍ത്ത് വില്ലനെ നേരിടുന്ന ആ രംഗം പക്ഷേ എഡിറ്റിംഗ് ടേബിളില്‍ നിന്ന് പുറത്തുവന്നില്ല, വന്നിരുന്നുവെങ്കില്‍ തനിക്കതൊരു വഴിത്തിരിവാകുമായിരുന്നുവെന്ന് ബാബു ആന്റണി പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

‘ഷാജി കൈലാസ് സംവിധാനം ചെയ്ത താണ്ഡവം എന്ന സിനിമയില്‍ പ്രിയന്‍, മോഹന്‍ലാല്‍ എന്നിവരോടൊപ്പം സൂഫി വേഷത്തിലാണ് ഞാന്‍ എത്തിയത്. ഞാന്‍ ഏറ്റവും ആസ്വദിച്ച വേഷങ്ങളില്‍ ഒന്നായിരുന്നത്. ക്ലൈമാക്‌സില്‍ വില്ലനെ പരാജയപ്പെടുത്താന്‍ ഞാന്‍ നായകനുമായി കൈകോര്‍ക്കുന്ന ഒരു നല്ല സംഘട്ടനരംഗമുണ്ടായിരുന്നു ചിത്രത്തില്‍. എന്നാല്‍ ആ രംഗം ഒരിക്കലും എഡിറ്റിംഗ് ടേബിളില്‍ നിന്ന് പുറത്തുവന്നില്ല. വന്നിരുന്നെങ്കില്‍ സിനിമകളില്ലാതിരുന്ന അക്കാലത്ത് ആ വേഷം മലയാള സിനിമയില്‍ എനിക്കൊരു പുതിയ വഴിത്തിരിവ് നല്‍കുമായിരുന്നു. എന്റെ ഓര്‍മ്മ പുതുക്കിയ ആരാധകര്‍ക്ക് നന്ദി’

"Jackson" in "Nadodi". Thank you🙏🙏😍🥰

Babu Antony द्वारा इस दिन पोस्ट की गई गुरुवार, 22 अक्तूबर 2020

ആയോധന കലകളിലൂടെ മലയാള സിനിമയുടെ സംഘട്ടനരംഗങ്ങള്‍ക്ക് പുതിയ ഭാവഭേദങ്ങള്‍ പരിചയപ്പെടുത്തിയ ബാബു ആന്റണി തന്റെ പഴയ സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാറാണ് ബാബു ആന്റണിയുടെ ഏറ്റവും പുതിയ ചിത്രം.

Latest News