‘പൃഥ്വിരാജിന്റെ മുഖത്ത് നോക്കി ചീത്ത പറഞ്ഞപ്പോള്‍ പേടി തോന്നിയില്ലേ?’; അയ്യപ്പനും കോശിയിലെ അനുഭവം പങ്കുവെച്ച് ഗൗരിനന്ദ

ഈ വര്‍ഷം പുറത്തുവന്നതില്‍ പ്രേക്ഷകശ്രദ്ധയേറെ നേടിയ ചിത്രങ്ങളിലൊന്നായിരുന്ന അയ്യപ്പനും കോശിയും. ചിത്രത്തിലെ കണ്ണമ്മ എന്ന ഗൗരി നന്ദ പൃഥ്വിരാജ് നല്‍കിയിട്ടുള്ള സഹകരണത്തിനും പിന്തുണയെയും കുറിച്ച് പറയുന്നു. പൃഥ്വിരാജിന്റെ ജന്മദിനമായ ഇന്ന് പിറന്നാള്‍ ആശംസയോടൊപ്പം പങ്കുവച്ച വാക്കുകളിലാണ് അയ്യപ്പനും കോശിയിലെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട രംഗങ്ങള്‍ക്ക് പിന്നിലെ അനുഭവങ്ങള്‍ ഗൗരി നന്ദ പറയുന്നത്. അന്തരിച്ച സംവിധായകന്‍ സച്ചി സംവിധാനം ചെയ്ത ചിത്രത്തില്‍ അയ്യപ്പനും കോശിയും തമ്മിലുള്ള സംഘട്ടന രംഗങ്ങളേക്കാള്‍ ആഘോഷിക്കപ്പെട്ട രംഗങ്ങളായിരുന്നു കണ്ണമ്മയും കോശിയും തമ്മിലെ കോര്‍ക്കലുകള്‍. പുരുഷപ്രതികാരത്തിന്റെ പോരുകള്‍ ആവേശം ചോരാതെ അവതരിപ്പിച്ച ചിത്രത്തില്‍ കണ്ണമ്മ എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്ന രംഗങ്ങള്‍ക്ക് അതിന്റേതായി തന്നെ ആരാധകരുണ്ടായിരുന്നു.

ഇതിനെല്ലാം പിന്നില്‍ പിന്തുണയുമായി നിന്നവരില്‍ സംവിധായകന്‍ സച്ചി കഴിഞ്ഞാല്‍ ഏറ്റവും നന്ദിയുള്ളത് പൃഥ്വിരാജിനോടാണെന്ന് ഗൗരി നന്ദ പറഞ്ഞു. കണ്ണമ്മ എന്ന കഥാപാത്രത്തിന് കിട്ടുന്ന സ്‌നേഹത്തില്‍ സച്ചിയുടെ എഴുത്തുപോലെ തന്നെ കഥാപാത്രത്തിനായി നിന്നുതന്ന പൃഥ്വിരാജിലെ മികച്ച കലാകാരനുമുണ്ടെന്ന് നടി കൂട്ടിച്ചേര്‍ത്തു. സ്വന്തം കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി പ്രയത്‌നിക്കുന്നത് പോലെ തന്നെ കൂടെയുള്ള കലാകാരന്മാരുടെയും കഥാപാത്രങ്ങള്‍ മികച്ചതാകണമെന്ന് ആഗ്രഹിക്കുന്ന മനസ്സാണ് പൃഥ്വിരാജിന്. ആ സഹകരണവും പിന്തുണയുമാണ് പേടിയില്ലാതെ തന്നെ ആ രംഗങ്ങള്‍ അവതരിപ്പിക്കാന്‍ തനിക്ക് കഴിഞ്ഞതിന് പിന്നിലെന്നും ഗൗരി നന്ദ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Happy Birthday dear Rajuettan❤️🤗… അദ്യം തന്നെ സച്ചിയേട്ടൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നന്ദി പറയാൻ ഉള്ളത് രാജുയേട്ടാ നിങ്ങളോട് ആണ് കാരണം കണ്ണമ്മ എന്ന ഞാൻ ചെയ്ത കഥാപാത്രം ഇത്ര അധികം ആളുകൾ ഇഷ്ട്ടപെടുന്നു എങ്കിൽ സച്ചിയേട്ടന്റെ എഴുത്തും അതുപോലെ നിങ്ങളിലെ കലാകാരൻ ഏറ്റവും മികച്ച രീതിയില്‍ അത് ഞാൻ അവതരിപ്പിക്കാൻ നിന്നു തന്നു അതുകൊണ്ടും കൂടിയാണ് ..കണ്ണമ്മയും കോശിയും തമ്മിൽ കോർക്കുന്ന സീൻ ഞാൻ അത് നന്നായി ചെയ്യണം എന്ന് എന്നേക്കാൾ നന്നായി രാജുയേട്ടാ നിങ്ങൾ ആഗ്രഹിച്ചു എന്നും അറിയാം അതാണ് നിങ്ങളിലെ കലാകാരൻ കൂടെ അഭിനയിക്കുന്നവർ എന്തും കഥാപാത്രം ചെയ്താലും അത് വളരെ മികച്ചരീതിയിൽ ആകണം എന്ന് ആഗ്രഹികുന്ന മനസ് നിങ്ങൾക്ക് ഉണ്ട് അതിന് വേണ്ടി അവരെ സഹായിക്കാൻ ഒരു മടിയും കാണിക്കാറില്ല ….പിന്നെ സിനിമയെ അത്ര കണ്ട് സ്നേഹിക്കുന്ന കലാകാരൻ .. സിനിമയിലെ തനിക്ക്‌ അറിയാത്ത തലങ്ങളെ കുറിച്ച് പഠിക്കാൻ ഇഷ്ട്ടപെടുന്ന നടൻ…ഒരു കലാകാരൻ നടൻ അതിലുപരി സിനിമയിലെ ടെക്‌നിക്കൽ വശങ്ങളെ പറ്റി ഇത്രയും അറിയുന്ന ഇനിയും അറിയാൻ ശ്രമികുന്ന വേറേ ഒരു നടൻ ഉണ്ടോ എന്ന് ചോദിച്ചാൽ അറിയില്ല.. ചിലപ്പോൾ ഉണ്ടാകാം ….പിന്നെ അദ്ദേഹം എന്ന വ്യക്തിയെ കുറിച്ച് പറയുമ്പോൾ നമ്മൾ ഒരിക്കലും ഒരാളെ കുറിച്ച് അറിയേണ്ടത് മൂന്നാമതൊരാളിന്റെ വാക്കുകൾ കൂടി ആവരുത് നമ്മൾക്കു നേരിട്ട് കണ്ടു മനസിലാക്കുന്ന വ്യക്തി അതാണ് ശരിയായിട്ടുള്ളത് യെസ് വളരെ നല്ല quality characters ഉളള best human being ആണ് രാജുയേട്ടൻ ..അദ്ദേഹത്തിന് എത്തിപ്പെടാൻ ഇനിയും ഒരുപാട് ഉയരങ്ങൾ ഉണ്ട് അതെല്ലം സാധ്യമാകട്ടെ എന്ന് ആഗ്രഹിക്കുന്നു .. പിന്നെ എടുത്തു പറയേണ്ട കാര്യം രാജുയേട്ടാ നിങ്ങൾ ചെയുന്ന ഓരോ കഥാപാത്രത്തെയും സ്‌നേഹിക്കുന്ന രീതി അതിന് വേണ്ടി എത്ര കഷ്ട്ടപെടാനും മടിയില്ല.. കോശി എന്നാ കഥാപാത്രം ചെയുമ്പോൾ ഏറ്റവും ഇഷ്ട്ടപെട്ട സീൻ കണ്ണമ്മ വഴക്കു പറയുന്ന സീൻ ആണ് എന്നും പറഞ്ഞു കേട്ടു ..പിന്നെ പലരും എന്നോട് ചോദിച്ച ചോദ്യം “PrithviRaj sukumaran എന്ന നടന്റെ മുഖത്ത് നോക്കി ചീത്ത പറഞ്ഞപ്പോൾ പേടി തോന്നിയില്ലേ എന്ന് ” 😊…എങ്കിൽ ഇപ്പോ പറയുന്നു ആ മനുഷ്യൻ സന്തോഷം ആയി നിന്ന് ഏറ്റവും നന്നായി ചെയ്യണം ആ സീൻ എന്ന് പറഞ്ഞു support ചെയുമ്പോൾ ഞാൻ അല്ല വേറേ ആരായാലും അത് ഭംഗി ആയി ചെയ്യും … അയ്യപ്പനും കോശിയും അവസാന ഷൂട്ട് സമയങ്ങളിൽ നേരിൽ കണ്ടതാണ് നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി ഉളള കഠിന പ്രയത്നങ്ങൾ Hats off you Rajuettan ..അയ്യപ്പനും കോശിയും പ്രിവ്യു കണ്ടിറങ്ങിയ അന്ന് സച്ചിയേട്ടൻ എന്നെ വിളിച്ചു പറഞ്ഞു “ ടാ.. രാജു എന്നോട് പറഞ്ഞു ഗൗരി ഗംഭീരം ആയി ചെയ്തിട്ടുണ്ട് എന്ന് ” നിനക്ക് സന്തോഷം ആയില്ലേ കുട്ടി എന്ന് സച്ചിയേട്ടൻ ചോദിച്ചു .. yes 😊… ആ നല്ല വാക്കുകൾക്കു ഒരുപാട് നന്ദി .. കൂടെ work ചെയ്യുന്നവർ നന്നായി ചെയ്തു എന്ന് നമ്മളോട് പറയുമ്പോൾ അതിലും വലിയ അംഗീക്കാരം വേറേ ഒന്നും തന്നെ ഇല്ല … ഇനിയും ഒരുപാട് സിനിമകൾ രാജുയേട്ടന്റെ കൂടെ work ചെയ്യാൻ ഉളള അവസരം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു കാത്തിരിക്കുന്നു!

Latest News