നിയമസഭാ തെരഞ്ഞെടുപ്പില്‍ അണ്ണ ഡിഎംകെ- ബിജെപി സഖ്യം തുടരും; നിര്‍ണ്ണായകമായി അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനം

ചെന്നൈ: ചെന്നൈയിലെത്തിയ അമിത് ഷാ അണ്ണാ ഡിഎംകെയുമായി കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ച്ചയിലൂടെ ഇരുപാര്‍ട്ടികള്‍ക്കുമിടയിലുളള പിണക്കങ്ങള്‍ പരിഹരിക്കപ്പെട്ടതായാണ് വിലയിരുത്തപ്പെടുന്നത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപി- എഡിഎംകെ സഖ്യം ഒന്നിച്ച് മത്സരിക്കുമെന്നാണ് അമിത് ഷായുടെ സന്ദര്‍ശന ശേഷമുണ്ടായിരിക്കുന്ന പ്രഖ്യാപനം.

കൂടുതല്‍ പ്രാദേശിക കക്ഷികളെ ഒപ്പമെത്തിച്ച് സഖ്യം വിപുലീകരിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് അമിത് ഷാ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണത്തില്‍ ശ്രദ്ധിക്കാനും അദ്ദേഹം തമിഴ്‌നാട്ടിലെ ബിജെപി അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ബാക്കി നില്‍ക്കെ ബിജെപി നോതാക്കളുമായുള്ള അമിത്ഷായുടെ കൂടികാഴ്ച്ച വളരെ നിര്‍ണ്ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി എ പളനി സ്വാമിയും മന്ത്രിമാരുമെത്തിയാണ് അമിത് ഷായെ സ്വീകരിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി- എഡിഎംകെ സഖ്യം തുടരുമെന്ന് അമിത് ഷാ വേദിയിലിരിക്കെ എപിഎസ് പ്രഖ്യാപിച്ചു. മാത്രമല്ല ഒ പനീര്‍ സെല്‍വവുമായും ഷാ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പുതിയ കാലഘട്ടത്തിലെ ചാണക്ക്യനെന്നാണ് ഒപിഎസ് ഷായെ വിശേഷിപ്പിച്ചത്.

ചെന്നൈയിലെത്തിയ അമിത് ഷാ എംജിആറിന്റെയും ജയലളിതയുടെയും ചിത്രങ്ങളില്‍ പുഷ്പ്പാര്‍ച്ചന നടത്തുകയും തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

Latest News