‘ഞാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തതും അല്‍ഫോണ്‍സ് പുത്രന്‍”; തന്റെ പേരില്‍ നടിമാരെ വിളിക്കുന്ന വ്യാജനെതിരെ പരാതിയുമായി സംവിധായകന്‍

ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നടിമാരെയും മറ്റ് സ്ത്രീകളെയും തന്റെ പേര് പറഞ്ഞു വിളിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. തന്റെ ഫേസ്ബുക്ക് പേജില്‍ അവര്‍ വിളിക്കാനുപയോഗിക്കുന്ന നമ്പര്‍ ഉള്‍പ്പടെ പങ്ക് വെച്ചുകൊണ്ടാണ് താരം പ്രതികരിച്ചത്. തന്റെ പേര് പറഞ്ഞു ഈ നമ്പറില്‍ നിന്ന് നിരവധി നടിമാരെയും മറ്റ് സ്ത്രീകളെയും വ്യാജന്‍ വിളിക്കുന്നുണ്ടെന്ന് അല്‍ഫോന്‍സ് പുത്രന്‍ വെളിപ്പെടുത്തി.

‘ഈ നമ്പറിലേക്ക് താന്‍ വിളിച്ചപ്പോഴും അല്‍ഫോന്‍ണ്‍സ് പുത്രന്‍ ‘എന്ന് പറഞ്ഞാണ് തന്നെയും പരിചയപ്പെടപത്തിയതെന്നും സംവിധായകന്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഈ നമ്പരുകളില്‍ നിന്ന് കോളുകള്‍ വന്നാല്‍ കരുതിയിരിക്കണമെന്നും, പറ്റിക്കപ്പെടരുതെന്നും അല്‍ഫോണ്‍സ് തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കി.

നിങ്ങളെ കബളിപ്പിക്കാന്‍ അനുവദിക്കരുത്. നിങ്ങള്‍ക്കിനി ഈ നമ്പരുകളില്‍ നിന്ന് കോളുകള്‍ വന്നാലും ഇത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞ് വ്യക്തിപരമായ വിവരമോ, ഫോട്ടോകളോ, വീഡിയോകളോ ഒന്നും പങ്ക് വെക്കരുത് എന്നും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.

I want to draw your attention with regard to a person whose number is ‘9746066514’, ‘9766876651’. He has been making…

Posted by Alphonse Puthren on Saturday, 21 November 2020

Latest News