മകളുടെ പിറന്നാള്‍ ആഘോഷമാക്കിയവര്‍ക്ക് നന്ദി അറിയിച്ച് അല്ലു അര്‍ജുന്‍; ചിത്രങ്ങള്‍ കാണാം

തന്റെ മകളുടെ ജന്മദിനാഘോഷം ഗംഭീരമാക്കിയതില്‍ നന്ദി അറിയിച്ച് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍. മകളുടെ ജന്മദിനം മറക്കാനാവാത്ത വിധം ആഘോഷമാക്കിയ മൈത്രി മൂവി മേക്കേഴ്‌സിന്റെയും, രവി ഗരു, നവീന്‍ ഗരു, ചെറി ഗരു എന്നിവരുടെയും പേരെടുത്ത് പറഞ്ഞായിരുന്നു താരം നന്ദി രേഖപ്പെടുത്തിയത്.

നവംബര്‍ 21നായിരുന്നു അല്ലു അര്‍ജുന്റെയും സ്‌നേഹയുടെയും മകള്‍ അര്‍ഹയുടെ പിറന്നാള്‍. ‘മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ മൈ അര്‍ഹ. നീ നല്‍കുന്ന അളവില്ലാത്ത സ്‌നേഹത്തിനും സന്തോഷത്തിനും നന്ദി. എന്റെ മാലാഖ കുട്ടിയ്ക്ക് മനോഹരമായ പിറന്നാള്‍ദിന ആശംസള്‍’ എന്ന് ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും കുറിച്ചുകൊണ്ടായിരുന്നു അല്ലു അര്‍ജുന്‍ മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

സുകുമാര്‍ സംവിധാനം ചെയ്യുന്ന ‘പുഷ്പ’യാണ് അല്ലു അര്‍ജുന്റെ ചിത്രീകരണം നടക്കുന്ന ചിത്രം. മൈത്രി മൂവി മേക്കേഴ്‌സാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്. തെലുങ്കില്‍ ചിത്രീകരിക്കുന്ന പുഷ്പ തമിഴ്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകളിലും റിലീസ് ചെയ്യും. സുകുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അല്ലു അര്‍ജുന്‍ നായകനയ ചിത്രത്തില്‍ രഷ്മികയാണ് നടി. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

I would personally like to thank Mythri Movie Makers Ravi garu , Naveen garu , Cherry Garu and others for hosting a…

Posted by Allu Arjun on Saturday, 21 November 2020

Latest News