‘അച്ഛനെ വെല്ലുന്ന’ പ്രകടനവുമായി അല്ലു അര്‍ജുന്റെ മകള്‍ അര്‍ഹ; വീഡിയോ കാണാം

സോഷ്യല്‍ മീഡിയയില്‍ തരംഗമായി നടന്‍ അല്ലു അര്‍ജുവിന്റെ മകള്‍ അര്‍ഹയുടെ പ്രകടനം. മണി രത്നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അഞ്ജലിയിലെ ‘എവര്‍ ഗ്രീന്‍’ ഗാനത്തിന്റെ പുനരാവിഷ്‌കരണത്തിലാണ് അര്‍ഹ അഭിനയ മികവ് തെളിയിച്ചത്. ഒറിജനല്‍ ഗാനത്തില്‍ അഭിനയിച്ച ബേബി ശാമിലിയോട് കിടപിടിക്കുന്ന പ്രകടനമായിരുന്നു അര്‍ഹയുടേത്.

അര്‍ഹയുടെ ജന്മദിനത്തില്‍ അച്ഛന്‍ അല്ലു അര്‍ജുനാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ‘പ്രിയപ്പെട്ട എന്റെ മാലാഖയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നു’വെന്ന് വീഡിയോയ്‌ക്കൊപ്പം അല്ലു അര്‍ജുന്‍ കുറിച്ചു. ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. 1990ല്‍ പുറത്തിറങ്ങിയ അഞ്ജലിയിലെ ‘അഞ്ജലി’യെന്ന് തുടങ്ങുന്ന ഗാനം എക്കാലത്തെയും ഹിറ്റുകളിലൊന്നായിരുന്നു.

സുകുമാര്‍ സംവിധാനം ചെയ്യുന്ന ‘പുഷ്പ’യാണ് അല്ലു അര്‍ജുന്റെ ചിത്രീകരണം നടക്കുന്ന ചിത്രം. മൈത്രി മൂവി മേക്കേഴ്‌സാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്. തെലുങ്കില്‍ ചിത്രീകരിക്കുന്ന പുഷ്പ തമിഴ്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകളിലും റിലീസ് ചെയ്യും. സുകുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അല്ലു അര്‍ജുന്‍ നായകനയ ചിത്രത്തില്‍ രഷ്മികയാണ് നടി. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

Latest News