IPL 2020

വണ്‍ ടൈം വണ്ടറെന്ന് പറഞ്ഞവര്‍ക്ക് മറുപടി; രാജസ്ഥാനെ ജയിപ്പിച്ച് തേവാട്ടിയ

കഴിഞ്ഞ മത്സരത്തിലെ പ്രകടനം കണ്ണും പൂട്ടിയടിയാണെന്ന് പരിഹസിച്ചവര്‍ക്ക് ബാറ്റിലൂടെ മറുപടി നല്‍കി രാഹുല്‍ തേവാട്ടിയ. രാഹുലിന്റേയും റിയാന്‍ പരാഗിന്റേയും കൂടുകെട്ടാണ് സണ്‍റൈസേഴ്‌സിനെതിരെ രാജസ്ഥാന് ജയം നേടിക്കൊടുത്തത്. തേവാട്ടിയ പുറത്താകാതെ 28 പന്തില്‍ 45 റണ്‍സ് അടിച്ചെടുത്തു. രണ്ട് സിക്‌സും നാല് ഫോറും അടങ്ങുന്നതാണ് തേവാട്ടിയയുടെ ഇന്നിങ്‌സ്. 26 ബോളില്‍ നിന്ന് 42 ആണ് പരാഗിന്റെ സ്‌കോര്‍. സികസ്‌റിച്ച ശേഷമുള്ള റിയാന്‍ പരാഗിന്റെ ബിഹു ഡാന്‍സ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.

നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് അടിച്ചെടുത്ത ഹൈദരാബാദിനെ ഒരു ബോള്‍ അവശേഷിക്കെ സിക്‌സറടിച്ച് റോയല്‍സ് (163/5) മറികടന്നു. മനീഷ് പാണ്ഡെയും (54) ഡേവിഡ് വാര്‍ണറുമാണ് എസ്ആര്‍എച്ചിന്റെ ടോപ് സ്‌കോറര്‍മാര്‍.

Latest News