ധോണിയുടെ ടിപ്‌സുകള്‍ പലപ്പോഴും തെറ്റാറുണ്ട്: കുല്‍ദീപ്

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ നിര്‍ദേശങ്ങള്‍ പല സന്ദര്‍ഭങ്ങളിലും തെറ്റിപോയിട്ടുണ്ടെന്ന വിമര്‍ശനവുമായി കുല്‍ദീപ് രംഗത്ത്. ധോണി പറയുന്ന ദിശയില്‍ പന്തെറിഞ്ഞാല്‍ വിക്കറ്റ് ലഭിക്കാറുണ്ടെന്ന് ചാഹല്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ധോണിയുടെ ഇത്തരത്തിലുള്ള ടിപ്‌സുകളില്‍ ചിലത് തെറ്റാറുണ്ടെന്ന് കുല്‍ദീപ് യാദവ് തുറന്നു പറഞ്ഞിരിക്കുകയാണ്.

കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തിയതിനും അവരുടെ വളര്‍ച്ചക്കും പിന്നില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്കുളള പങ്ക് പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ധോണിക്ക് തെറ്റിപ്പോയ നിരവധി സന്ദര്‍ഭങ്ങളുണ്ട്. പക്ഷേ നമുക്കത് അദ്ദേഹത്തിനോട് പറയാനാവില്ല. എന്തെങ്കിലും നിര്‍ദ്ദേശമുണ്ടെങ്കില്‍ അത് ഓവറിന് ഇടയില്‍ പറയുമ്പോള്‍ മാത്രമാണ് ധോണി സംസാരിക്കുന്നതെന്നും കുല്‍ദീപ് പറയുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരായി ഇന്ത്യയ്ക്ക് മികച്ച വിജയം; വിക്കറ്റ് നേട്ടത്തില്‍ സെഞ്ച്വറിയടിച്ച് കുല്‍ദീപ്‌

സീറ്റ് ക്രിക്കറ്റ് റേറ്റിംഗ് അവാര്‍ഡ് ചടങ്ങില്‍ കരിയറില്‍ എപ്പോഴെങ്കിലും ധോണി നല്‍കിയ ടിപ്‌സില്‍ വിശ്വാസമില്ലാതെ ധോണിയെ ചോദ്യം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കി സംസാരിക്കവെയാണ് കുല്‍ദീപിന്റെ വെളിപ്പെടുത്തല്‍. കുല്‍ദീപ് ബൗള്‍ ചെയ്യാന്‍ എത്തുമ്പോള്‍ വിക്കറ്റിന് പിന്നില്‍ നിന്നും ധോണിയുടെ നിര്‍ദ്ദേശങ്ങള്‍ വരുന്നത് ആരാധകര്‍ക്ക് ആവേശമാണ്. വിക്കറ്റ് ലഭിക്കും എന്നു തന്നെയാണ് ആവേശത്തിന് പിന്നില്‍. അതേസമയം ഐപിഎല്ലില്‍ കുല്‍ദീപിന് മികച്ച പ്രകടനങ്ങളൊന്നും പുറത്തെടുക്കാനായിരുന്നില്ല.

DONT MISS
Top