ബൂമ്രയെപ്പോലെ കൃത്യതയോടെ പന്തെറിയുന്ന മറ്റൊരു ബൗളറെ കണ്ടിട്ടില്ല: യുവരാജ് സിംഗ്

മുംബൈ: ജസ്പ്രീത് ബൂമ്രയെ പ്രശംസിച്ച് യുവരാജ് സിംഗ്. ബൂമ്രയെപ്പോലെ കൃത്യതയോടെ പന്തെറിയുന്ന മറ്റൊരു ബൗളറെ കണ്ടിട്ടില്ലെന്ന് മുംബൈ ഇന്ത്യന്‍സ് താരം യുവരാജ് സിംഗ് പറഞ്ഞു. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറാണ് ബുമ്രയെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറും അഭിനന്ദിച്ചിരുന്നു. സച്ചിന്റെയും യുവരാജിന്റെയും അഭിനന്ദനത്തോട് പ്രതികരിക്കാന്‍ തനിക്ക് വാക്കുകളിലെന്നായിരുന്നു ബൂമ്രയുടെ പ്രതികരണം.

ബൂമ്ര എറിഞ്ഞ പത്തൊന്‍പതാം ഓവറായിരുന്നു മുംബൈയെ നാലാം കിരീടത്തിലേക്ക് നയിച്ചത്. ഫൈനലില്‍ നാലോവറില്‍ 14 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ ബൂമ്രയായിരുന്നു മാന്‍ ഓഫ് ദ മാച്ച്. ഐപിഎല്ലില്‍ മുംബൈക്കായി എല്ലാ മത്സരങ്ങളിലും കളിച്ച ബൂമ്ര 19 വിക്കറ്റ് നേടി. 6.63 മാത്രമാണ് ബൂമ്രയുടെ ഐപിഎല്ലിലെ ഇക്കോണമി.

പ്രായമല്ല, പ്രകടനമാണ് പ്രധാനം; ലോകകപ്പ് മോഹം പ്രകടമാക്കി യുവരാജ് സിംഗ്

ജസ്പ്രീത് ബൂമ്ര ലാക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറാണെന്ന് ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പ്രഖ്യാപിച്ചിരുന്നു. അവസാന ഓവറുകളില്‍ അസാധാരണമായി പന്തെറിയാനുള്ള മികവാണ് ബൂമ്രയെ വ്യത്യസ്തനാക്കുന്നതെന്നും ബൂമ്രയുടെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂവെന്നും സച്ചിന്‍ പറഞ്ഞു.

DONT MISS
Top