ഐപിഎല്‍ കിരീട നേട്ടത്തിനൊപ്പം റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി രോഹിത് ശര്‍മ

ഹൈദരാബാദ്: ഐപിഎല്‍ കിരീടത്തില്‍ മുംബൈ ഇന്ത്യന്‍സ് മുത്തമിട്ടപ്പോള്‍ റെക്കോര്‍ഡുകളും വാരിക്കൂട്ടിയിരിക്കുകയാണ് നായകന്‍ രോഹിത് ശര്‍മ്മ. ഐപിഎല്ലില്‍ നാല് കിരീടങ്ങള്‍ മുംബൈക്ക് സമ്മാനിച്ച് വിജയ നായകനായി മാറിയിരിക്കുകയാണ് രോഹിത. നാല് കിരീടം നേടുന്ന ആദ്യ ടീം എന്ന രെക്കോര്‍ഡ് മുംബൈ ഇന്ത്യന്‍സിന് സ്വന്തം. ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങളുള്ള ഏക താരമെന്ന നേട്ടത്തിലുമെത്തി രോഹിത് ശര്‍മ്മ. നാല് കിരീടങ്ങള്‍ വീതമുള്ള ഹര്‍ഭജന്‍ സിംഗും അമ്പാട്ടി റായുഡുവുമാണ് രോഹിതിന് പിന്നില്‍.

ടി20യില്‍ കളിച്ച 1പത്ത് ഫൈനലുകളില്‍ ഒന്‍പതിലും ഹിറ്റ്മാന് വിജയിക്കാനായി. ഐപിഎല്ലില്‍ 2009ല്‍ ഡെക്കാന്‍ ചാര്‍ജേര്‍സിന് ഒപ്പം കിരീടം നേടിയ രോഹിത് 2013, 2015, 2017, 2019 വര്‍ഷങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം കിരീടം നേടി. ഇന്ത്യ 2007ല്‍ ടി20 ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നപ്പോള്‍ 2013ല്‍ മുംബൈയ്‌ക്കൊപ്പം ചാമ്പ്യന്‍സ് ലീഗും ഇന്ത്യക്കൊപ്പം 2006ല്‍ ഏഷ്യാകപ്പും 2018ല്‍ നിദാഹസ് ട്രോഫിയും നേടി.

മൊഹാലിയില്‍ രോഹിത് ശര്‍മ്മയ്ക്ക് ഇരട്ടസെഞ്ച്വുറി; ‘ട്രിപ്പിള്‍’ ഡബിളടിക്കുന്ന ആദ്യതാരമായി ഇന്ത്യന്‍ ഓപ്പണര്‍

അവസാന പന്തുവരെ ആവേശം നിറഞ്ഞ കലാശപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഒറ്റ റണ്‍സിന് തോല്‍പിച്ചാണ് മുംബൈ ചാമ്പ്യന്‍മാരായത്. മുംബൈയുടെ 149 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 148 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മലിംഗ അവസാന പന്തില്‍ ഷര്‍ദുല്‍ താക്കൂറിനെ പുറത്താക്കുകയായിരുന്നു. നേരത്തെ 25 പന്തില്‍ പുറത്താവാതെ 41റണ്‍സെടുത്ത പൊള്ളാര്‍ഡാണ് മുംബൈയെ പൊരുതാനുള്ള സ്‌കോറിലെത്തിച്ചത്. ബാറ്റ് കൊണ്ട് തിളങ്ങാന്‍ രോഹിതിനായില്ല.

DONT MISS
Top