പരീക്ഷണ ഓട്ടം വിജയകരം; ലോകത്തിലെ വേഗതയേറിയ ട്രെയിന്‍ ജപ്പാനില്‍

ടോക്കിയോ: ലോകത്തിലെ ഏറ്റവും വേഗത കൂടിയ ട്രെയിന്‍ ജപ്പാനില്‍. ചൈനയുടെ റെക്കോര്‍ഡാണ് ഇതോടെ ജപ്പാന്‍ തകര്‍ത്തത്. ആല്‍ഫ എക്‌സ് പതിപ്പിന്റെ വേഗത മണിക്കൂറില്‍ 400 കിലോമീറ്ററാണ്. ചൈനീസ് ട്രെയിന്റെ വേഗത മണിക്കൂറില്‍ 360 കീലോമീറ്ററാണ്. പരീക്ഷണ ഓട്ടം വിജയിച്ചതോടെ ചൈന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

മണിക്കൂറില്‍ 400 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാകുന്ന ആല്‍ഫ എക്‌സ് ട്രെയിനിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ മൂന്ന് വര്‍ഷം മുമ്പാണ് ജപ്പാന്‍ തുടങ്ങിയത്. പത്ത് കോച്ചുകള്‍ ഉള്‍പ്പെടുന്ന ട്രെയില്‍ സെണ്ടായിക്കും അവോമോറിക്കും ഇടയിലായിരുന്നു പരീക്ഷണയോട്ടം നടത്തിയത്. ആഴ്ച്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ പരീക്ഷണയോട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കല്ലുകളും മരക്കഷ്ണങ്ങളും ഉപയോഗിച്ച് ട്രെയിന്‍ തടഞ്ഞ് സെല്‍ഫിയെടുക്കാന്‍ ശ്രമം; ഉത്തര്‍പ്രദേശില്‍ മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍

2020 ഓളിംപിക്‌സ് ലക്ഷ്യമിട്ട് ജപ്പാന്‍ ആരംഭിച്ച മറ്റൊരു ബുള്ളറ്റ് ട്രെയിന്‍ ഷിന്‍കാന്‍സെന്‍ എന്‍700എസും പരീക്ഷണയോട്ടം നടത്തുന്നുണ്ട്. മണിക്കൂറില്‍ 300 കിലോമീറ്ററാണ് ഇതിന്റെ വേഗത.

DONT MISS
Top