ധോണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍

ജയ്പൂര്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലെ നോ ബോള്‍ വിവാദത്തില്‍ ധോണി ഗ്രൗണ്ടിലിറങ്ങി അമ്പയറുമായി തര്‍ക്കിച്ചത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വോണ്‍ വിമര്‍ശിച്ചത്. ധോണിയുടെ നടപടി ക്രിക്കറ്റിന് നല്ലതല്ലെന്നും ഡഗൗട്ടിലിരിക്കുന്ന ക്യാപ്റ്റന്‍ അമ്പയറുമായി തര്‍ക്കിക്കാന്‍ ഗ്രൗണ്ടിലിറങ്ങിയത് മോശം കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും വോണ്‍ പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന്റെ അവസാന ഓവറില്‍ നോബോള്‍ വിളിക്കാനുള്ള തീരുമാനം അമ്പയര്‍മാര്‍ പിന്‍വലിച്ചതാണ് ധോണിയെ ചൊടിപ്പിച്ചത്. ഡഗൗട്ടില്‍ ഇരിക്കുകയായിരുന്ന ക്യാപ്റ്റന്റെ നിയന്ത്രണം വിടുന്ന കാഴ്ച്ചയായിരുന്നു തുടര്‍ന്ന് കണ്ടത്. വിരട്ടലില്‍ അംപയര്‍മാര്‍ വഴങ്ങില്ലെന്ന് വ്യക്തമായതോടെ ധോണി ഡഗ്ഔട്ടിലേക്ക് മടങ്ങി.

ക്യാപ്റ്റനെന്ന നിലയില്‍ അമ്പയറുടെ തീരുമാനം എന്തായാലും അംഗീകരിക്കുകയാണ് വേണ്ടതെന്നും ധോണിയുടെ നടപടി തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുകയേയുള്ളൂവെന്നും വോണ്‍ വ്യക്തമാക്കി. ധോണിയുടെ നടപടിയെ ന്യായീകരിച്ച ആരാധകന് മറുപടി നല്‍കിയപ്പോള്‍ വിഡ്ഢിത്തരം പറയരുതെന്നും വോണ്് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top