“അഗ്നി ദേവി എന്ന ചിത്രം തന്റെ ബോഡി ഡബിളിനെ ഉപയോഗിച്ച് പൂര്‍ത്തിയാക്കി”, സംവിധായകനെതിരെ ആരോപണവുമായി ബോബി സിംഹ


ഇപ്പോള്‍ ട്രെയ്‌ലര്‍ പുറത്തുവന്നിരിക്കുന്ന അഗ്നി ദേവി എന്ന ചിത്രത്തില്‍ സംവിധായകന്‍ തന്റെ ബോഡി ഡബിളിനെ ഉപയോഗിച്ചു എന്ന ആരോപണവുമായി ബോബി സിംഹ. സിനിമയില്‍നിന്ന് പിന്മാറിയിരുന്നു. എന്നാല്‍ സംവിധായകന്‍ ചതിച്ചുവെന്നും ബോബി കൂട്ടിച്ചേര്‍ത്തു.

“അഞ്ച് ദിവസം മാത്രം അഭിനയിച്ചു. പിന്നീട് തിരക്കഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാല്‍ ചിത്രത്തില്‍നിന്ന് പിന്മാറി. ശബ്ദം പോലും മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചിരിക്കുകയാണ്. ഇത് തെറ്റാണ്. ഞാന്‍ ചെറിയൊരു നടനാണ്”, ബോബി പറയുന്നു.

“സൂപ്പര്‍ താരത്തിന്റെ മുഖം വച്ച് ബോഡി ഡബിള്‍ ചെയ്ത് വിഎഫ്എക്‌സിലൂടെ സിനിമ ചെയ്താല്‍ അത് റീലീസ് ചെയ്യാന്‍ സാധിക്കുമോ? ഇവിടെ സംഭവിക്കുന്നത് അതുപോലൊന്നാണ്. കോടതിയില്‍ കേസ് നടക്കുന്നു. എന്നിട്ടും ചിത്രം റിലീസ് ചെയ്യുന്നു. ഇത് ന്യായമാണോ?”, ബോബി ചോദിക്കുന്നു.

ബോബി നായകനായി അഭിനയിക്കുന്നു എന്ന തരത്തിലുള്ള പ്രൊമോഷനോടെ അഗ്നി ദോവി എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബോബിക്കാണ് ട്രെയ്‌ലറില്‍ പ്രാധാന്യവും നല്‍കിയിരുന്നത്. പുറത്തുവന്ന ട്രെയ്‌ലര്‍ താഴെ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top