പ്രശസ്ത നടി മോളിക്ക് സാന്ത്വനവുമായി സാമൂഹിക പ്രവര്‍ത്തകനും ‘വൈറല്‍ 2019’ന്റെ സംവിധായകനുമായ നൗഷാദ് ആലത്തൂര്‍

പ്രശസ്ത സിനിമാ സീരിയല്‍ താരം മോളിക്ക് സാന്ത്വനവുമായി സാമൂഹിക പ്രവര്‍ത്തകനും വൈറല്‍ 2019 ന്റെ സംവിധായകനുമായ നൗഷാദ് ആലത്തൂരെത്തി. മോളിയുടെ വീടിന്റെ ദയനീയ അവസ്ഥ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഇത് ശ്രദ്ധയില്‍പെട്ട നൗഷാദ് ആലത്തൂര്‍ അന്ന് രാത്രി തന്നെ മോളിയുടെ വീട്ടില്‍ സഹായഹസ്തവുമായി എത്തുകയായും ചെക്ക് മോളിച്ചേച്ചിക്ക് കൈമാറുകയും ചെയ്തു. ഇതിനുമുന്‍പ് സേതുലക്ഷ്മി ചേച്ചിയുടെ മകന്റെ ചികിത്സക്കും കൈത്തങ്ങാകാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

കുട്ടനാടന്‍ മാര്‍പാപ്പ, തോപ്പില്‍ ജോപ്പന്‍, ആടുപുലിയാട്ടം തുടങ്ങിയ സിനിമകളുടെ നിര്‍മാതാവ് കൂടിയാണ് നൗഷാദ് ആലത്തൂര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top