ടോം വടക്കന് സീറ്റില്ല? സീറ്റിന്റെ പേരില്‍ കോണ്‍ഗ്രസ് വിട്ട വടക്കന് ലിസ്റ്റില്‍ സ്ഥാനമില്ല


കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലേക്ക് കൂടുമാറിയ ടോം വടക്കനും സീറ്റ് പ്രഖ്യാപിക്കപ്പെട്ടവരുടെ പട്ടികയിലില്ല. സീറ്റ് ലഭിക്കാത്തതിനേത്തുടര്‍ന്നാണ് ടോം വടക്കന്‍ ബിജെപിയിലേക്ക് പോയത്. എന്നാല്‍ ഇപ്പോഴും വടക്കന് സീറ്റ് ലഭിക്കാനുള്ള സാധ്യതകള്‍ അടയുകയാണ്. പത്തനംതിട്ട എന്തായാലും ലഭിക്കില്ല എന്ന് ഉറപ്പിക്കുമ്പോള്‍ ആലപ്പുഴയിലേക്കും വടക്കന്‍ സാധ്യത കുറവാണ്.

ലോകസഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ ജനവിധി തേടും. അമിത് ഷാ ഗാന്ധിനഗറില്‍ മത്സരിക്കും. അദ്വാനിയുടെ മണ്ഡലമാണ് ഗാന്ധിനഗര്‍. അദ്വാനി ഇത്തവണ മത്സര രംഗത്ത് ഉണ്ടാവില്ല എന്നാണ് വിലയിരുത്തല്‍.

മോദി രണ്ടുമണ്ഡലങ്ങളില്‍നിന്ന് ജനവിധി തേടും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആദ്യ ഘട്ട പട്ടികയനുസരിച്ച് മോദി ഒരു മണ്ഡലത്തില്‍ മാത്രമേ മത്സരിക്കുന്നുള്ളൂ എന്ന് സൂചന ലഭിക്കുന്നു.

മേനകാ ഗാന്ധിയും വരുണ്‍ ഗാന്ധിയും ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. അമത് ഷാ ആദ്യമായാണ് ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നതും ശ്രദ്ധേയമാണ്.20 സംസ്ഥാനങ്ങളിലെ 184 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നത്.

കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥികള്‍ ഇവര്‍,

തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍

ആറ്റിങ്ങല്‍: ശോഭാ സുരേന്ദ്രന്‍

കൊല്ലം: സാബു വര്‍ഗീസ്

ആലപ്പുഴ: കെഎസ് രാധാകൃഷ്ണന്‍

എറണാകുളം: അല്‍ഫോന്‍സ് കണ്ണന്താനം

ചാലക്കുടി: എഎന്‍ രാധാകൃഷ്ണന്‍

പാലക്കാട്: സി കൃഷ്ണകുമാര്‍

കോഴിക്കോട്: പ്രകാശ് ബാബു

മലപ്പുറം: വി ഉണ്ണികൃഷ്ണന്‍

പൊന്നാനി: വിടി രമ

വടകര: വികെ സജീവന്‍

കണ്ണൂര്‍: സികെ പത്മനാഭന്‍

കാസര്‍ഗോഡ്: രവീശ തന്ത്രി

പത്തനംതിട്ടയിലും ആലപ്പുഴയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പത്തനംതിട്ടയിലേക്ക് പറഞ്ഞുകേട്ട കെ സുരേന്ദ്രന്‍ പട്ടികയിലില്ല.പിഎസ് ശ്രീധരന്‍ പിള്ള തന്നെ പത്തനംതിട്ടയിലേക്ക് പരിഗണിക്കണം എന്ന വാശിയിലാണ് എന്ന് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ കെ സുരേന്ദ്രന് പത്തനംതിട്ട നല്‍കുന്നതിലാണ് ആര്‍എസ്എസ് നേതൃത്വത്തിന് താത്പര്യം. ഇതാണ് പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതില്‍ ബിജെപിയെ കുഴക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top