കേരളത്തിലെ ഇരുമുന്നണികളുടേയും വെല്ലുവിളി അതിജീവിക്കാന്‍ എന്‍ഡിഎയ്ക്ക് കഴിയും: പിഎസ് ശ്രീധരന്‍ പിള്ള

പിഎസ് ശ്രീധരന്‍ പിള്ള

കേരളത്തിലെ ഇരുമുന്നണികളുടേയും വെല്ലുവിളി അതിജീവിക്കാന്‍ എന്‍ഡിഎയ്ക്ക് കഴിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. സ്വാഗതാര്‍ഹമായ പട്ടികയാണ് ബിജെപി ദേശീയ നേതൃത്വം പുറത്തുവിട്ടത്. ബിജെപി സ്ഥാനാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ ജനങ്ങള്‍ തയാറാകുമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

രണ്ടുമുന്നണികള്‍ക്കുമെതിരെ ജയിച്ചുമുന്നേറാന്‍ എന്‍ഡിഎയ്ക്ക് കഴിയും. നാല് സ്ഥാനാര്‍ഥികള്‍ ന്യൂനപക്ഷ സമുദായ അംഗങ്ങളാണ്. പത്തനം തിട്ടയിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് തര്‍ക്കമില്ല. എല്ലാ ചര്‍ച്ചകളും ഇതുമായി ബന്ധപ്പെട്ടത് അവസാനിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

20 സംസ്ഥാനങ്ങളിലെ 184 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളാണ് ഇന്ന് പ്രഖ്യാപിക്കപ്പെട്ടത്. ആലപ്പുഴയിലേയും പത്തനംതിട്ടയിലേയും സ്ഥാനാര്‍ഥികള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top