“റോഷന്‍ ആന്‍ഡ്രൂസിന്റെ ഭാഗത്ത് ഒരു തെറ്റുമില്ല, ആല്‍വിന്റെ ഭാഗത്ത് 100 ശതമാനം തെറ്റ്, ഫിസിക്കല്‍ ഹരാസ്‌മെന്റ് ഉണ്ടായി, തന്റെ വീട്ടുകാര്‍ ചെയ്യുന്നതേ റോഷനും ചെയ്തുള്ളൂ”, സഹസംവിധായിക പറഞ്ഞതിന്റെ പൂര്‍ണരൂപം

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ ഭാഗത്ത് യാതൊരുവിധ തെറ്റുമില്ലെന്നും ആല്‍വിന്റെ ഭാഗത്താണ് 100 ശതമാനം തെറ്റ് എന്നും സഹസംവിധായിക.

താനുമായി ആല്‍വിനുള്ള പ്രശ്‌നങ്ങള്‍ പറയാന്‍ റോഷന്‍ വീട്ടിലെത്തി. പിന്നീട് റോഷനേക്കുറിച്ച് പറയാന്‍ ആല്‍വിന്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതിന്റെ റെക്കോഡിംഗുകള്‍ കയ്യിലുണ്ട്. വിശദമായി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

തന്നെക്കുറിച്ച് അപഖ്യാതി പറയുന്നത് തന്റെ വീട്ടിലറിഞ്ഞാല്‍ ആല്‍വിനെ അവര്‍ കൈകാര്യം ചെയ്യും. അത്രമാത്രമേ റോഷനും ചെയ്തുള്ളൂ. റോഷന്‍ ആന്‍ഡ്രൂസിനെ നിര്‍മാതാക്കള്‍ വിലക്കിയത് അറിഞ്ഞപ്പോള്‍ ഞെട്ടലുണ്ടായി. തന്റെ സിനിമാ ജീവിതമാണ് ഇതോടുകൂടി ഇല്ലാതാകുന്നത്. വീടുകയറി അക്രമിച്ചതിനേക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും അവര്‍ പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടിവിയോട് അവര്‍ പ്രതികരിച്ചതിന്റെ ശബ്ദരേഖ താഴെ കേള്‍ക്കാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top