വ്യാജരേഖ വിവാദം: എറണാകുളം അങ്കമാലി അതിരൂപതയില്‍ അടിയന്തര വൈദിക സമിതി യോഗം ആരംഭിച്ചു

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ വ്യാജരേഖ വിവാദം ചര്‍ച്ച ചെയ്യാന്‍ അടിയന്തിര വൈദിക സമിതി യോഗം ആരംഭിച്ചു. എറണാകുളം ബിഷപ് ഹൗസ് ലാണ് യോഗം. വൈദികരുടെ ആവശ്യപ്രകാരമാണ് രൂപത അഡ്മിനിസ്‌ട്രേറ്റര്‍ യോഗം വിളിച്ചത്. സിറോ മലബാര്‍ സഭാ ഐടി മിഷന്‍ ഡയരക്ടര്‍ ജോബി മപ്രക്കാവിലിന്റെ പരാതിയെ തുടര്‍ന്നാണ്, സഭാ മുന്‍ വാക്താവുംസത്യദീപം ചീഫ് എഡിറ്ററുമായ ഫാദര്‍പോള്‍ തേലക്കാടിനെയും അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ജേക്കബ് മനത്തോടത്തിനെയും പ്രതിചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ നിര്‍മിച്ച് അപമാനിക്കാന്‍ ശ്രമിച്ചു വെന്നാണ് പരാതി. 2019 ജനുവരി ഏഴ് മുതല്‍ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടന്ന സിനഡില്‍ വ്യാജരേഖ സമര്‍പ്പിച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെട്ട ഭൂമി വിവാദത്തെ തുടര്‍ന്നാണ് വത്തിക്കാര്‍ എറണാകുളം അങ്കമാലി അതിരൂപതയക്ക് അപ്പസ്‌തോലിക് അഡ്മിനിസട്രേറ്ററെ നിയമിച്ചത്.

എന്നാല്‍ അഡ്മിനിസ്‌ട്രേറ്ററെ തന്നെ പ്രതിയാക്കുന്നതിന് കാരണമായ പരാതി നല്‍കിയതില്‍ വൈദികര്‍ ഉള്‍പ്പടെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.പരാതി നല്‍കിയ ജോബി മപ്രക്കാവിലിനെ പുറത്താക്കണമെന്നാണ് ഇവര്‍ ആവശ്യപെടുന്നത്. കര്‍ദിനാളിനെതിരെ പ്രചരിച്ച രേഖകള്‍ ജേക്കബ് മനത്തോടത്തിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും സിനഡില്‍ അവതരിപ്പിച്ചിട്ടില്ലന്നുമാണ് പോള്‍ തേലക്കാട് വ്യക്തമാക്കിയത്. കര്‍ദിനാള്‍ ഉള്‍പ്പെട്ട ഭൂമി വിവാദ കേസ് അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുന്ന വേളയില്‍ ഇത്തരമൊരു പരാതി നല്‍കിയത് പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടിയാണന്ന് എഎംടി ഉള്‍പ്പടെയുള്ള സംഘടനകള്‍ ആരോപിക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top