രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ച് ജേക്കബ് തോമസ്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കും

മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കും. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി ട്വന്റി കൂട്ടായ്മയുടെ സ്ഥാനാര്‍ഥിയായാണ് മത്സരിക്കുക. ഇതിനായി സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ജേക്കബ് തോമസ് രാജിവെക്കും. നേരത്തെ തന്നെ മത്സരരംഗത്തുണ്ടാകും എന്നത് സംബന്ധിച്ച പ്രഖ്യാപനം ജേക്കബ് തോമസ് വ്യക്തമാക്കിയതാണ്.

ചാലക്കുടി മണ്ഡലത്തില്‍ നിന്ന് കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി ട്വന്റി കൂട്ടായ്മയുടെ സ്ഥാനാര്‍ഥിയായിട്ടാണ് ജേക്കബ് തോമസ് മത്സരിക്കുക. കേരള കേഡറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് നിലവില്‍ സസ്‌പെന്‍ഷനിലാണ്. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുള്ളതിനാല്‍ ഐപിഎസ് സ്ഥാനം രാജിവെക്കേണ്ടിവരും. സര്‍വ്വീസ് ചട്ടങ്ങള്‍ സംബന്ധിച്ച് പാലിക്കേണ്ട കാര്യങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.

നിലവില്‍ ട്വന്റി ട്വന്റി കൂട്ടായ്മയാണ് എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത്. പത്തൊല്‍പതില്‍ പതിനെട്ട് സീറ്റ് നേടിയാണ് ട്വന്റി ട്വന്റി കൂട്ടായമ അധികാരം പിടിച്ചെടുത്തത്. 25000ത്തിലധികം വോട്ട് നേടാന്‍ സാധിക്കുമെന്നാണ് കൂട്ടായ്മ കരുതുന്നത്. ഇതിലൂടെ ഇടത് വലത് മുന്നണികളെ ഞെട്ടിക്കാമെന്നും കരുതുന്നു. നേരത്തെ തന്നെ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് പുസ്തകമെഴുതി ജേക്കബ് തോമസ് വിവാദം സൃഷ്ടിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top