മുഖം മുഴുവന്‍ വളര്‍ന്നു നിറഞ്ഞ രോമങ്ങള്‍; സ്വന്തം മുഖത്തോടും ജീവിതത്തോടും പോരടിച്ച് ഒരു വിദ്യാര്‍ത്ഥി


മുഖം മുഴുവന്‍ രോമങ്ങള്‍ തിങ്ങിനിറഞ്ഞ് വളര്‍ന്ന, വിചിത്രമായ രൂപമെന്ന് കേള്‍ക്കുമ്പോള്‍ ഐ എന്ന സിനിമയാണ് ഓര്‍മ വരുക. എന്നാല്‍ സിനിമയെ വെല്ലുന്ന ജീവിത കഥയാണ് ലളിത് എന്ന കുട്ടിയുടേത്.

ജനിച്ച് മണിക്കൂറുകള്‍ക്ക് മുന്‍പേ നഴ്‌സാണ് കുഞ്ഞിന്റെ ഈ വിചിത്രമായ രൂപമാറ്റം ശ്രദ്ധിക്കുന്നത്. മുഖം നിറയെ രോമങ്ങള്‍ വളര്‍ന്നു നിറയുന്നു. ഉടന്‍തന്നെ ഡോക്ടറെ അറിയിച്ചെങ്കിലും വടിച്ചു കളയാനായിരുന്നു അദ്ദേഹം നിര്‍ദേശിച്ചത്. എന്നാല്‍ എത്ര വടിച്ചു കളയുന്നോ, അതിനനുസരിച്ച് പതിന്മടങ്ങായി വളരുകയായിരുന്നു രോമങ്ങള്‍. ഇപ്പോള്‍ രോമങ്ങള്‍ വളര്‍ന്ന്, വളര്‍ന്ന് ലളിതിന്റെ കണ്ണും മൂക്കും വായും ഒന്നും തിരിച്ചറിയാനാവാത്ത വിധം വിരൂപമായിരുന്നു.

ആദ്യമൊക്കെ നാട്ടുകാരും ബന്ധുക്കളുമൊക്കെ പേടിച്ച് അകന്നു മാറുമായിരുന്നു. സുഹൃത്തുക്കളുടെ ഭാഗത്തുനിന്നു പരി്ഹാസവും ഭയവും നിറഞ്ഞ നോട്ടമായിരുന്നു അവന്‍ ഏറ്റുവാങ്ങിയിരുന്നത്. മറ്റു ചിലരാകട്ടെ കുരങ്ങനെന്നു വിളിച്ച് തന്നെ കല്ലെറിയാറുണ്ടെന്നു ലളിത് സങ്കടത്തോടെ പറയുന്നു.

മുഖത്താകെ രോമം വളരുന്ന അസുഖത്തെ നേരിടുന്നത് ആത്മവിശ്വാസത്തോടെ; കളിയാക്കലുകള്‍ക്കിടയിലും കുലുങ്ങാതെ ലാറി ഗോമസ് (വീഡിയോ)

വേര്‍വൂള്‍ഫ് സിന്‍ഡ്രോം എന്ന രോഗമാണ് ലളിതിനെ ബാധിച്ചത്. ഈ രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ല എന്നറിഞ്ഞതോടെ കുടുംബം ആകെ തളര്‍ന്നു. എന്നാല്‍ തോറ്റ് പിന്മാറാന്‍ ലളിത് തയ്യാറായില്ല. നന്നായി പഠിച്ചു. ഭാവിയില്‍ പോലീസ് ഓഫീസറാകണമെന്ന ആഗ്രഹത്തിലാണ് അവന്‍. ഇപ്പോള്‍ പതിയെപ്പതിയെ എല്ലാവരും അവനെ അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു.

രൂപത്തില്‍ വ്യത്യസ്തനാണെങ്കിലും ഏറെ നാളുകളുടെ പ്രാര്‍ത്ഥനയുടെ ഫലമായി കിട്ടിയ ലളിതിനെ കൈവിടാന്‍ കുടുംബാംഗങ്ങളും തയ്യാറല്ല. പ്രായപൂര്‍ത്തി ആകുന്ന ഘട്ടത്തില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിച്ച് ലളിത് ഇപ്പോള്‍ അനുഭവിക്കുന്ന വേദനയ്ക്ക് കുറവുണ്ടാകുമെന്നും, ലളിത് നല്ലൊരു ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലുമാണ്. മധ്യപ്രദേശിലെ രത്‌ലാമിലാണ് ലളിത് താമസിക്കുന്നത്.

DONT MISS
Top