90എംഎല്‍ ട്രെയ്‌ലറുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് ഓവിയ


ഓവിയയുടെ അഡള്‍ട്ട് കോമഡി ചിത്രം 90എംഎല്ലിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലൈംഗികതയുടെ അതിപ്രസരമാണ് ട്രെയ്‌ലറിലുള്ളത് എന്നാരോപിച്ച് ചിലര്‍ നടത്തിയ വിമര്‍ശനങ്ങള്‍ വാര്‍ത്തയായിരുന്നു. ഓവിയക്ക് കുടുംബ പ്രേക്ഷകരുണ്ട് എന്നതായിരുന്നു ഇവര്‍ കണ്ടെത്തിയ കുറ്റം. ഇതിനോട് പ്രതികരിച്ച് ഓവിയ രംഗത്തെത്തി.

പഴം കഴിക്കുന്നതിന് മുമ്പ് വിത്തിനെ കുറ്റം പറയാതിരിക്കുക എന്നാണ് ഓവിയ ആരാധകര്‍ക്ക് നല്‍കുന്ന സന്ദേശം. ചിത്രം സെന്‍സര്‍ ചെയ്താണ് എത്തുന്നത്. ചിത്രത്തിനായി കാത്തിരിക്കുക, ഇപ്പോള്‍ ഇതിന്റെ ട്രെയ്‌ലര്‍ ആസ്വദിക്കുക. ഇത്രയുമാണ് ഓവിയ ട്വിറ്ററില്‍ കുറിച്ചത്.

ചിത്രം എത്തിക്കഴിഞ്ഞ് കണ്ടതിന് ശേഷം മാത്രം ചിത്രത്തെ കുറ്റം പറയൂ എന്ന് വ്യക്തമാക്കാന്‍ പഴവും വിത്തുമായുമുള്ള താരതമ്യമാണ് താരം തെരഞ്ഞെടുത്തത്. എന്നാല്‍ ഓവിയ ആര്‍മിക്ക് ഈ ഉത്തരമൊന്നും തൃപ്തികരമല്ല. ട്രെയ്‌ലറില്‍ ഉള്ളത് ചിത്രത്തിലും ഉണ്ടാവില്ലേ എന്ന് അവര്‍ ചോദിക്കുന്നു.

ചിത്രത്തിന്റെ റിലീസിംഗ് തിയതിയും താരം പങ്കുവച്ചു. ഫെബ്രുവരി 22നാണ് ചിത്രത്തിന്റെ റിലീസ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top