‘ഒരു ശത്രു സംഹാരം, ഒരു ചുറ്റു വിളക്ക് , പേര് ലയണല്‍ മെസ്സി’; ആവേശത്തിരയിളക്കി ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ ട്രെയിലറെത്തി

ലോകകപ്പ് പശ്ചാത്തലത്തില്‍ ഒരുപിടി അര്‍ജന്റീന-ബ്രസീല്‍ ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് . കാളിദാസ് ജയറാമിനെ നായകനാക്കി ആട് മൂവി സീരീസിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ട്രെയിലര്‍ എത്തിയിരിക്കുകയാണ്.

ഫുട്‌ബോളിന്റെ ആവേശവും നര്‍മവും കലര്‍ത്തി രസകരമായ സംഭാഷണത്തിന്റെ അകമ്പടിയോടെയാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. അശോകന്‍ ചരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന ചിത്രത്തില്‍ കരിക്ക് ഫെയിം അനു(ജോര്‍ജ്) ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മിഥുന്‍ മാനുവല്‍ തോമസും ജോണ്‍ മന്ത്രിക്കലും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദറാണ്. മാര്‍ച്ച് ഒന്നിന് സിനിമ തിയേറ്ററുകളിലെത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top