“ബൈക്കിന്റെ പിന്നില്‍ കയറി ടൗണില്‍പോയി സിനിമാ കാണാന്‍ ക്യൂ നില്‍ക്കുമ്പോള്‍ ഭാര്യയുടെ മാംസളമായ ശരീരം പ്രകടിപ്പിക്കുന്നവര്‍, ആണും പെണ്ണും കെട്ടവര്‍”, പോക്‌സോ കേസ് ചുമത്തപ്പെട്ട ഷെഫീഖ് ഖാസിമിയുടെ ഉപദേശ ക്ലാസുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു (വീഡിയോ)

ബൈക്കിന്റെ പിന്നില്‍ കയറി ടൗണില്‍പോയി സിനിമാ കാണാന്‍ ക്യൂ നില്‍ക്കുമ്പോള്‍ ഭാര്യയുടെ മാംസളമായ ശരീരം പ്രകടിപ്പിക്കുന്നവര്‍, ആണും പെണ്ണും കെട്ടവര്‍, എന്നിങ്ങനെ സാധാരണ ജനങ്ങളെ അപമാനിക്കുന്ന ഷെഫീഖ് ഖാസിമിയുടെ ഉപദേശ വീഡിയോകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാമിനെതിരെ ഇന്നാണ് പൊലീസ് കേസെടുത്തത്. തോളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ഷെഫീക് അല്‍ ഖാസിമിക്കെതിരെ പോക്‌സോ നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സ്‌കൂളില്‍ നിന്നും തിരിച്ചുവരികയായിരുന്ന പെണ്‍കുട്ടിയെ ഇന്നോവ കാറില്‍ റബര്‍തോട്ടത്തിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുടുംബശ്രീയിലുള്ള സ്ത്രീകള്‍ റബര്‍തോട്ടത്തില്‍ ഇന്നോവ കണ്ടതിനേത്തുടര്‍ന്ന് അടുത്തുപോയി നോക്കുകയായിരുന്നു. തുടര്‍ന്നാണ് ഒരു പെണ്‍കുട്ടിയ കൂടെയുണ്ട് എന്ന് മനസിലാക്കുന്നത്. തുടര്‍ന്ന് ഈ കുട്ടി തന്റെ ഭാര്യയയാണെന്ന് ഇയാള്‍ അവകാശപ്പെട്ടു. പീന്നീട് ഇയാള്‍ അവിടെനിന്ന് സ്ഥലംവിടുകയായിരുന്നു.

പള്ളികമ്മറ്റിയുടെ പ്രസിഡന്റ് ബാദുഷയുടെ പരാതിയിലാണ് പൊലീസ് ഇമാമിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പീഡന വാര്‍ത്ത പുറത്തുവന്നതോടെ ജമാഅത്ത് കൗണ്‍സിലില്‍ നിന്നും ഷെഫീക് ഖാസിമിയെ പുറത്താക്കിയിരുന്നു. ഇയാളെ സംരക്ഷിക്കാന്‍ തയാറാകാതെ തികച്ചും മാതൃകാപരമായ നടപടിയാണ് പള്ളിക്കമ്മറ്റിയും ജമാഅത്ത് കൗണ്‍സിലും സ്വീകരിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഷെഫീക് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

DONT MISS
Top